നിർമ്മാണം പൂർത്തീകരിച്ച കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിനു സമർപ്പിച്ചു

0 0
Read Time:3 Minute, 12 Second

നിർമ്മാണം പൂർത്തീകരിച്ച കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിനു സമർപ്പിച്ചു

കാസർകോട്: ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മാണം പൂർത്തീകരിച്ച കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വർണ ശബളമായ ചടങ്ങിൽ നാടിനു സമർപിച്ചു.
കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാജമോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തി. പി എം എ വൈ വീടുകളുടെ താക്കോൽദാനം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫും ഭിന്ന ശേഷിക്കാർക്കുള്ള മുച്ചക്ര വാഹനത്തിൻറെ താക്കോൽദാനം ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പുവും നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ, മികച്ച സേവനം നടത്തിയ ഉദ്ധ്യോഗസ്ഥൻ മാർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി ബി വിജു റിപ്പോർട്ട് അവതരിപ്പിച്ചു, പ്രസിഡന്റ് സൈമ സി എസ്വാഗതം പറഞ്ഞു .മുൻ മന്ത്രി സി ടി അഹമദ് അലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ ഷമീന ടീച്ചർ മഞ്ചേശ്വരം, മണികണ്ഠൻ കാഞ്ഞങ്ങട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ തായിറയുസഫ് കുമ്പള, സമീറ ഫൈസൽ മൊഗ്രാൽപുത്തൂർ, ഗോപാലകൃഷ്ണൻ മധൂർ, കാദർ ബദ്രിയ ചെങ്കള, ഷാന്ത ബദിയടുക്ക, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ കബീർ, ജമീലസിദ്ദീഖ്,
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഷ്‌റഫ്‌ കർള, ഷമീമ അൻസാരി, സകീന അബ്ദുള്ള, അംഗങ്ങളായ ബദർ അൽ മുനീർ, ഹനീഫ പാറ ചെങ്കള, സി വി. ജെയിംസ്, സുകുമാര കുതിരപ്പാടി, ജമീല അഹമദ്, സീനത്ത് നസീർ, കലാഭവൻ രാജു, ജയന്തി, പ്രേമ ഷെട്ടി, അശ്വനി, മുനിസിപ്പൽ കൗൺസിലർ ബഭിത, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരായ കല്ലട്ര മാഹിൻ ഹാജി, എ അബ്ദുൽ റഹിമാൻ, സുരേഷ് കുമാർഷെട്ടി, ആർ ഗംഗദരൻ, അഹദ് അലി കുമ്പള, മുൻ ബ്ലോക്ക്പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞി ചായിന്റടി തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസഡന്റ് പി എ അഷ്‌റഫ്‌ അലി നന്ദി പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!