സാമൂഹ്യക്ഷേമ പെൻഷൻ: മസ്റ്ററിംഗ് തീയതി നീട്ടണം; എ.കെ.എം അഷ്റഫ് എം എൽ എ

0 0
Read Time:1 Minute, 18 Second

സാമൂഹ്യക്ഷേമ പെൻഷൻ: മസ്റ്ററിംഗ് തീയതി നീട്ടണം; എ.കെ.എം അഷ്റഫ് എം എൽ എ

ഉപ്പള: സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള മസ്റ്ററിംഗ് ഇന്ന് (31- 7 – 2023 ) അവസാനിക്കുന്ന സാഹചര്യത്തിൽ ഒരു മാസം കൂടി സമയം നീട്ടണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ , തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവർക്ക് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് നിവേദനം നൽകി.
ജൂലായ് മാസത്തിലെ ശക്തമായ മഴ കാരണം പലർക്കും അക്ഷയ കേന്ദ്രങ്ങളിലെത്താനോ വൈദ്യുതി , ഇന്റർനെറ്റ് സൗകര്യങ്ങളില്ലാത്ത സാങ്കേതിക കാരണങ്ങളാൽ മസ്റ്ററിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല. സമയം നീട്ടി നൽകിയില്ലെങ്കിൽ അർഹരായ പല ഗുണഭോക്താക്കളും പുറത്താകുമെന്നും ഓഗസ്റ്റ് 31 വരെ മസ്റ്ററിംഗിന് സമയം ദീർഘിപ്പിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!