യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കന്മാരായി വീണ്ടും റയല്‍ മഡ്രിഡ്. ലിവര്‍പൂളിനെ 1-0 ന് പരാജയപ്പെടുത്തിയാണ് റയല്‍ മഡ്രിഡ് 14 ആം കിരീടം സ്വന്തമാക്കിയത്.
59ാം മിനിറ്റില്‍ ബ്രസീല്‍ താരം വിനീസ്യൂസാണ് സ്പാനിഷ് ക്ലബ്ബിന്റെ വിജയഗോള്‍ നേടിയത്. 2018ല്‍ റയല്‍ ലിവര്‍പൂളിനെ തോല്പിച്ചിരുന്നു.അന്ന് ആണ് റയല്‍ അവസാനമായി കിരീടം നേടിയത്.
പാരിസിലെ സ്താദ് ദ് ഫ്രാന്‍സിലാണ് ഫൈനല്‍ പോരാട്ടം നടന്നത്.ലിവര്‍പൂളായിരുന്നു കളിയില്‍ പകുതിയിലേറെ സമയവും ആധിപത്യം പുലര്‍ത്തിയിരുന്നത്.പക്ഷേ,
റയല്‍ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയെ മറികടന്ന് പന്ത് വലയിലാക്കാന്‍ ലിവര്‍പൂളിനായില്ല.16-ാം മിനിറ്റില്‍ തുടര്‍ച്ചയായി ലിവര്‍പൂള്‍ കടന്നാക്രമണം നടത്തിയെങ്കിലും കോര്‍ട്ടോയുടെ ഉജ്വലസേവുകള്‍ റയലിനു തുണയായി.ഇംഗ്ലിഷ് ക്ലബ് കളിയില്‍ പായിച്ചത് 24 ഷോട്ടുകളാണ്.അതില്‍ ഒന്‍പതും ഗോള്‍മുഖത്തേക്കു തന്നെ.
കളിയില്‍ റയല്‍ അടിച്ചത് ആകെ 4 ഷോട്ടുകള്‍ മാത്രമാണ്. 43-ാം മിനിറ്റില്‍ വീണുകിട്ടിയ അവസരം മുതലെടുത്ത് ബെന്‍സേമ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 59ാം മിനിറ്റില്‍ ഫെഡെറിക് വാല്‍വെര്‍ദെയുടെ അസിസ്റ്റില്‍ നിന്നാണ് ബ്രസീല്‍ താരം വിനീസ്യൂസ് വിജയഗോള്‍ നേടിയത്. പിന്നീട് ആക്രമണം നടത്തിയെങ്കിലും ലിവര്‍പൂളിന് ഗോള്‍ നേടാനായില്ല.