സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ്ണം നേടിയ നിയാസ് അഹമ്മദിനെ ദുബൈ കെഎംസിസി മഞ്ചേശ്വേരം മണ്ഡലം കമ്മിറ്റി അനുമോദിച്ചു
കാസറഗോഡ് : കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ നിയാസ് അഹമ്മദിനെ ദുബൈ കെഎംസിസി മഞ്ചേശ്വരം നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു .
രണ്ടാഴ്ചകൾക്ക് മുമ്പാണ് കൊച്ചിയിൽ സംസ്ഥാന സ്കൂൾ കായികമേള അരങ്ങേറിയത് .പൊതുവെ കലാ കായികമേളയിൽ വലിയപിന്നോക്കാവസ്ഥയാണ് എല്ലാ കാലത്തും കാസറഗോഡ് ജില്ലാ ,എന്നാൽ ഇവിടെ നിന്നാണ് നിയാസ് അഹമ്മദ് എന്നാ അംഗഡിമുഗർ സ്കൂളിലെ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥി നാടിന്റെ അഭിമാനതാരമായി മാറിയത് ,സബ് ജൂനിയർ വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് തന്റെ കാഴ്ച്ച പരിമിതികളെകൂടി തോല്പിച്ചുകൊണ്ടാണ്,അത്യാധുനിക സൗകര്യമുള്ള സിന്തറ്റിക് ട്രാക്കുകളിൽ വലിയ രീതിയിലുള്ള പരിശീലനം നടത്തി മറ്റുള്ള ജില്ലകളിലുള്ള മത്സരാത്ഥികൾ വരുമ്പോൾ ,പരിമിതപ്പെട്ട പരിശീലനത്തിലൂടെയാണ് നിയാസ് കാസറഗോഡ് ജില്ലക്ക് മിന്നും നേട്ടം സ്വന്തമാക്കി തന്നിരിക്കുന്നത് .
ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് യൂസുഫ് ഷേണി ,മണ്ഡലം സെക്രട്ടറി റാസിഖ് മച്ചമ്പാടി എന്നിവർ നേരിട്ട് അംഗഡിമുഗറിലെ നിയാസ് അഹമ്മദിന്റെ വീട്ടിലെത്തി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചത് ,വരുംനാളുകളിൽ കാസറഗോടിന്റെ യശസ്സ് വാനോളം ഉയർത്താൻ സാധിക്കട്ടെയെന്ന് നേതാക്കൾ പ്രത്യാശിച്ചു .