കേരളം യുഡിഎഫിനൊപ്പം;തമിഴ്നാട്ടിൽ സ്റ്റാലിൻ തുടരും, ബംഗാളില്‍ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോളുകള്‍

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനയാണ് വിവിധ ഏജൻസികള്‍ നല്‍കുന്നത്. തമിഴ്നാട്ടില്‍ സ്റ്റാലിൻ സർക്കാർ തുടരുമെന്നും പശ്ചിമ ബംഗാളില്‍ അട്ടിമറി സംഭവിക്കുമെന്നും വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് കേരളത്തില്‍, യുഡിഎഫിന് 70-80 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 58-68 സീറ്റുകള്‍ വരെയും എൻഡിഎയ്ക്ക് 0-4 സീറ്റുകള്‍ വരെയും കിട്ടുമെന്ന് പ്രവചിക്കുന്നു.
പി മാർക്ക് പ്രവചനം അനുസരിച്ച് യുഡിഎഫ് 71-79 സീറ്റുകള്‍ വരെയും എല്‍ഡിഎഫ് 62-69 സീറ്റുകള്‍ വരെയും എൻഡിഎ 1-4 സീറ്റുകള്‍ വരെയും നേടാം.
മാട്രിസിന്റെ പ്രവചനം അനുസരിച്ച് യുഡിഎഫ് 70-65 സീറ്റുകളിലും എല്‍ഡിഎഫ് 60-65 സീറ്റുകളിലും എൻഡിഎ 3-5 സീറ്റുകളിലും വിജയം നേടിയേക്കാം.
പീപ്പിള്‍സ് പള്‍സ് അനുസരിച്ച് യുഡിഎഫ് 75-85 സീറ്റുകള്‍ വരെയും എല്‍ഡിഎഫ് 55-65 സീറ്റുകള്‍ വരെയും എൻഡിഎ 0-3 സീറ്റുകള്‍ വരെയും കേരളത്തില്‍ വിജയം നേടാം.
ആക്സിസ് മൈ ഇന്ത്യ പ്രവചനം അനുസരിച്ച് യുഡിഎഫ് 78-90 സീറ്റുകളിലും എല്‍ഡിഎഫ് 49-62 സീറ്റുകളിലും എൻഡിഎ 0-3 സീറ്റുകളിലും വിജയം നേടാം.
ടൈംസ് നൗ യുഡിഎഫിന് 72-84 സീറ്റുകളും എല്‍ഡിഎഫ് 52-61 സീറ്റുകളും എൻഡിഎയ്ക്ക് 3-7 സീറ്റുകളിലും വിജയം പ്രവചിക്കുന്നു.
എൻഡിടിവി പ്രവചനം യുഡിഎഫ് 75-85 സീറ്റുകളിലും എല്‍ഡിഎഫ് 55-65 സീറ്റുകളിലും എൻഡിഎ 0-3 സീറ്റുകളിലും വിജയം സൂചിപ്പിക്കുന്നു.
ടുഡെയ്സ് ചാണക്യ പ്രകാരം യുഡിഎഫ് 72-80 സീറ്റുകളിലും എല്‍ഡിഎഫ് 60-65 സീറ്റുകളിലും എൻഡിഎ 3-7 സീറ്റുകളിലും വിജയം സ്വന്തമാക്കാം.
ബംഗാളില്‍ അട്ടിമറി
അതേസമയം, പോള്‍ ഡയറി പ്രവചനങ്ങള്‍ പ്രകാരം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) 99-127 സീറ്റുകളിലും ബിജെപി 142-171 സീറ്റുകളിലും മറ്റുള്ളവ 5-9 സീറ്റുകളിലും വിജയിക്കാം. എബിപി പ്രവചനം അനുസരിച്ച്, ടിഎംസി 125-140 സീറ്റുകളിലും ബിജെപി 146-161 സീറ്റുകളിലും മറ്റുള്ളവ 6-1 സീറ്റുകളിലും വിജയിക്കാം. പീപ്പിള്‍സ് പള്‍സ് പ്രവചനങ്ങള്‍ അനുസരിച്ച് ബംഗാളില്‍ ടിഎംസി 177-187 സീറ്റുകളിലും ബിജെപി 95-110 സീറ്റുകളിലും കോണ്‍ഗ്രസ് 1-3 സീറ്റുകളിലും ഇടത് പാർട്ടികള്‍ 0-1 സീറ്റുകളിലും വിജയിക്കാം.
തമിഴ്നാട്ടില്‍ ഭരണ തുടർച്ച
വിവിധ ഏജൻസികളുടെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുസരിച്ച് തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ ഭരണത്തുടർച്ച നേടും. പീപ്പിള്‍സ് പള്‍സ് പ്രവചനം അനുസരിച്ച്, ഡിഎംകെ 125 -145 സീറ്റുകളും എഐഎഡിഎംകെ 65-80 സീറ്റുകളും ടിവികെ 18-24 സീറ്റുകളും മറ്റുള്ളവ 2-6 സീറ്റുകളും സ്വന്തമാക്കിയേക്കാം.
മാട്രിസ് സർവേ പ്രകാരം ഡിഎംകെ 122-132 സീറ്റുകളിലും എഐഎഡിഎംകെ 87-100 സീറ്റുകളിലും ടിവികെ 10-12 സീറ്റുകളിലും മറ്റുള്ളവ 0-6 സീറ്റുകളിലും വിജയം നേടാം. പി-മാർക്കിന്റെ പ്രവചനങ്ങള്‍ അനുസരിച്ച് ഡിഎംകെ 125-145 സീറ്റുകളും എഐഎഡിഎംകെ 65-85 സീറ്റുകളും ടിവികെ 16-26 സീറ്റുകളും മറ്റുള്ളവ 1-6 സീറ്റുകളും നേടിയേക്കാം. ആക്സിസ് മൈ ഇന്ത്യ അനുസരിച്ച് പതുച്ചേരിയില്‍ എൻആർസി 16-20 സീറ്റുകളിലും കോണ്‍ഗ്രസ് 6-8 സീറ്റുകളിലും ടിവികെ 2-4 സീറ്റുകളിലും മറ്റുള്ളവ 1-3 സീറ്റുകളിലും വിജയിച്ചേക്കാം.
അസമില്‍ ഭരണത്തുടർച്ച
അസമില്‍ ബിജെപിക്ക് അനായാസ വിജയം ലഭിക്കുമെന്നാണ് സർവേകള്‍ പ്രവചിക്കുന്നത്. വിവിധ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുസരിച്ച് ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തില്‍ ബിജെപി സർക്കാർ ഭരണം തുടരാം. 126 സീറ്റുകളുള്ള സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് 80 സീറ്റുകള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 25 മുതല്‍ 35 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ അനുസരിച്ച് ബിജെപിക്ക് 88-100 സീറ്റും കോണ്‍ഗ്രസിന് 24-36 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. മാട്രിസ് ബിജെപിക്ക് 85 മുതല്‍ 95 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് 25 മുതല്‍ 32 സീറ്റുകള്‍ വരെയും ലഭിക്കുമെന്നാണ് പ്രവചിച്ചിച്ചിരിക്കുന്നത്.


