ചെർക്കളം അബ്ദുല്ല ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ് :രമേശ് ചെന്നിത്തല

ചെർക്കളം അബ്ദുല്ല ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ് :രമേശ് ചെന്നിത്തല

0 0
Read Time:5 Minute, 17 Second

ചെർക്കളം അബ്ദുല്ല ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ് :രമേശ് ചെന്നിത്തല

കാസർകോട്:
കേരള രാഷ്ട്രീ യത്തിലെ മാന്യ തയുടെയും സൗ മ്യമായ പെരുമാറ്റ ത്തിന്റെയും പര്യായ മായിരുന്നു ചെർക്ക ളം അബ്ദുല്ലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആദരവും സ്നേഹവും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർ കോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടി പ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി യായിരുന്ന കാലത്ത് ചെർക്കളം അബ്ദുല്ല നടപ്പിലാക്കിയ
വികസന പ്രവർത്തനങ്ങളും ഭരണ പരമായ തീരുമാനങ്ങളും ചരിത്ര പരമായിരുന്നു
വെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുടുംബശ്രീ ഉൾപ്പെ ടെയുള്ള ജനക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നൽകിയ നേതൃത്വം സംസ്ഥാനത്തിന് വലിയ സംഭാവ നയായിരുന്നു.
കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിനായി ജീവിതം സമർപ്പിച്ച ജനനേതാവായിരുന്നു ചെർക്കളം അബ്ദുല്ല. മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനകീയ പ്രശ്ന ങ്ങൾ നിയമ സഭയിൽ ശക്തമായി അവതരിപ്പിച്ച അദ്ദേഹം കാസർ കോടിന്റെ യാത്രാ പ്രശ്നങ്ങൾക്കും വികസന മുരടിപ്പുകൾക്കു മെതിരെ നിരന്തരം ഇടപെട്ടിരുന്നു.
അദ്ദേഹത്തിന് എപ്പോഴും ഒരു രാഷ്ട്രീയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയമാണ്.ആ രാഷ്ട്രീയത്തിൽ ഒരിക്കലും വെള്ളം ചേർക്കാതെ യുഡിഎഫിനെ ഐക്യത്തോടെ നയിച്ച നേതാവാ യിരുന്നു ചെർക്കളം. ജില്ലയിൽ മുസ് ലിം ലീഗിന്റെ ഏറ്റവും നല്ല ശബ്ദമായിരുന്നു അദ്ദേഹം.അതുകൊണ്ടാണ് വളരെ നഷ്ടബോധത്തോടെ നമ്മൾ അദ്ദേഹത്തെ ഓർത്തു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ചെർക്കളം അബ്ദുല്ലയെ പ്പോലുള്ള മൂല്യാധിഷ്ഠിത നേതാവിന്റെ അഭാവം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാ ണെന്നും, അദ്ദേഹത്തിന്റെ ജീവിതവും പൊതുപ്രവർത്തനവും വരും തലമുറയിലെ പൊതു പ്രവർത്തകർക്ക് എന്നും മാതൃക യായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ. എ. അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നും ങ്കൈ പ്രാർത്ഥന നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി.,
സി. ടി. അഹമ്മദലി ,എ.കെ.എം അഷറഫ് എം.എൽ എ , ബഷീർ വെള്ളിക്കോത്ത് , പി . എം. മുനീർ ഹാജി, പി.കെ. ഫൈസൽ ,
കെ.ഇ. എ ബക്കർ , എ. എം കടവത്ത് , അഡ്വ എൻ.എ ഖാലിദ് , ടി. എ. മൂസ , അബ്ദുൽ റഹ്‌മാൻ വൺഫോർ , എ .ജി .സി ബഷീർ , എം അബ്ബാസ് , എ .ബി ശാഫി , അസീസ് മരിക്കെ , മാഹിൻ കേളോട്ട് , കല്ലട്ര അബ്ദുൽ ഖാദർ , പി.കെ. സി. റൗഫ് ഹാജി , എ. കെ. ആരിഫ് , ടി എം ഇഖ്‌ബാൽ , ബദ്റുദ്ദീൻ കെ.കെ. , സത്താർ വടക്കുമ്പാട് , അഷറഫ് എടനീർ , അസീസ് കളത്തൂർ , സഹീർ ആസിഫ് , അനസ് എതിർത്തോട് , ഇർഷാദ് മൊഗ്രാൽ , സയ്യിദ് സൈഫുദ്ദീൻ തങ്ങൾ , അൻസാഫ് കുന്നിൽ , കെ.പി. മുഹമ്മദ് അഷറഫ് , ഷരീഫ് കൊടവഞ്ചി , ബീഫാത്തിമ്മ ഇബ്രാഹിം , എ അഹമ്മദ് ഹാജി , മുത്തലിബ് പാറക്കെട്ട് , മുംതാസ് സമീറ , ഷാഹിന സലിം , രാജു കൃഷ്ണൻ , കാപ്പിൽ മുഹമ്മദ് പാഷ , എ .പി ഉമ്മർ , ഖാദർ ഹാജി ചെങ്കള ,സി മുഹമ്മദ് കുഞ്ഞി , സി. എ. അബ്ദുല്ല കുഞ്ഞി ഹാജി , ഇ അബൂബക്കർ ഹാജി , ഇബ്രാഹിം പാലാട്ട്, അഡ്വ എം. ടി. പി. കരീം , അഡ്വ ഫൈസൽ , നാസർ ചെർക്കളം , കബീർ ചെർക്കളം , ജാസ്മീൻ കബീർ, ധന്യ സുരേഷ്, ഷഫീക്ക് പി ബി പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!