എ.കെ.എം അഷ്റഫ് മന്ത്രിയായേക്കുമെന്ന് സൂചന; ലഭിക്കാവുന്ന വകുപ്പ് ഏതാണെന്നും അറിയാം

മഞ്ചേശ്വരം: ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ബി.ജെ.പിക്കെതിരെ മികച്ച വിജയം കൈവരിച്ച എ.കെ.എം അഷ്റഫ് മന്ത്രിയായേക്കുമെന്നാണ് ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരം.
ബി.ജെ.പിയുടെ എ-ക്ലാസ് മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മഞ്ചേശ്വരത്ത് ഇത് നാലാം തവണയാണ് കെ.സുരേന്ദ്രൻ യു.ഡി.എഫിനോട് പരാജയപ്പെടുന്നത്. കഴിഞ്ഞ 2തവണ (89),(745) എന്നീ വോട്ടുകൾക്കായിരുന്നു യു.ഡി.എഫ് ഇവിടെ വിജയിച്ചത്. ഈ പ്രവശ്യം ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന മഞ്ചേശ്വരത്ത് എക്കാലത്തേയും റെക്കോർഡ് ഭൂരിപക്ഷമായ 29252 വോട്ടിനാണ് വിജയിച്ചത്. അതായത് പോൾ ചെയ്ത വോട്ടിന്റ 52ശതമാനത്തോളം വോട്ടുകൾ നേടിയാണ് അഷ്റഫ് വിജയിച്ചത്. ഇതോടെ മഞ്ചേശ്വരത്ത് താമര വിരിയിക്കാമെന്ന ബി.ജെ.പിയുടെ മോഹം അസ്തമിച്ചു എന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ 5വർഷത്തിൽ മികച്ച പ്രവർത്തനവും ,വികസനങ്ങളും,ജനങ്ങളോടുള്ള സമീപനവുമാണ് ഇത്രയും വോട്ടുകൾക്ക് എകെഎം ജയിക്കാൻ കാരണമായത് എന്നാണ് വിവരം. കൂടാതെ വർഗീയത മഞ്ചേശ്വരത്തെ മണ്ണിൽ വിലപ്പോവില്ല എന്ന മഞ്ചേശ്വരത്തെ ജനങ്ങളുടെ പക്വമായ തീരുമാനവും എകെഎം അഷ്റഫിന്റെ ഭൂരിപക്ഷം കൂടാൻ കാരണമായി.
ബി.ജെ.പിയെ ജയിപ്പിക്കാൻ വേണ്ടി നടപ്പിലാക്കിയ എസ്.ഐ.ആർ ഇവിടെ ബിജെപിക്ക് വൻ തിരിച്ചടിയാണ് സമ്മാനിച്ചത്.
എ.കെ.എം അഷ്റഫിന് മന്ത്രി സ്ഥാനം ലഭ്യമാകണമെന്നും,മികച്ച പ്രവർത്തനം നടത്തി മണ്ഡലത്തിനെ ഉയർച്ചയിലേക്ക് എത്തിക്കാൻ അഷ്റഫിനെ പോലോത്ത ജനസേവകന്മാർക്ക് സാധിക്കും എന്നാണ് മഞ്ചേശ്വരത്തെ ജനങ്ങളുടെ വിലയിരുത്തൽ. പൊതുമരാമത്ത് വകുപ്പ്,തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളിൽ ഏതെങ്കിലുമാണ് എ കെ എം അഷ്റഫിന് ലഭിക്കാനുള്ള സാധ്യത എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും ലഭ്യമാകുന്ന സൂചന.


