കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവം; തീവണ്ടികൾക്ക് തൃക്കരിപ്പൂരിൽ സ്പെഷ്യൽ സ്റ്റോപ്പ്;മത്സരാർത്ഥികൾ ആഹ്ളാദത്തിൽ
തൃക്കരിപ്പൂർ : കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് രണ്ട് തീവണ്ടികൾക്ക് തൃക്കരിപ്പൂരിൽ സ്പെഷ്യൽ സ്റ്റോപ്പ് അനുലദിച്ചു ഉത്തരവായി.2024 നവമ്പർ 26,27,28,29,30 തീയതിളിലാണ് ഇവിടെ സ്റ്റോപ് അനുവദിച്ചത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകരിക്കുന്നതോടൊപ്പം കൂടുതൽ കാണികൾ മത്സരം വീക്ഷിക്കാനെത്തുമെന്നതും കലോത്സവത്തിന് മാറ്റ് കൂട്ടുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
മംഗലാപുരം-ചെന്നൈ-എഗ്മോർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് എന്നിവയ്ക്ക് കാസർകോട് റവന്യൂ ജില്ലാ കലോത്സവം പ്രമാണിച്ച് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. മംഗലാപുരത്തു നിന്നും വരുന്ന എഗ്മോർ എക്സ്പ്രസ് രാവിലെ 8.18 ന് തൃക്കരിപ്പൂരിൽ എത്തും. തിരിച്ചു വൈകുന്നേരം 4.58 ന് തൃക്കരിപ്പൂരിൽ എത്തും.
മംഗലാപുരത്തു നിന്നും വരുന്ന
ഏറനാട് എക്സ്പ്രസ്സ് രാവിലെ 8.53 നാണ് തൃക്കരിപ്പൂരിൽ എത്തുക