എം.ബി യൂസുഫ് ഹാജിയുടെ ഓർമ്മയിൽ ദുബൈ കെ.എം.സി.സി; ഭക്തി നിർഭരമായ പ്രാർത്ഥനയിൽ നിരവധി പേർ പങ്ക് ചേർന്നു
ദുബൈ: അന്തരിച്ച മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ഉപാധ്യക്ഷനും വ്യവസായ പ്രമുഖനുമായ എം ബി യൂസുഫ് സാഹിബിന്റെ അനുസ്മരണ യോഗവും പ്രാർത്ഥനാ സംഗമവും ദുബൈ ബിസിനസ് ബേയിലെ ബേ ബൈറ്റ്സിൽ സംഘടിപ്പിച്ചു. ദുബൈ കെ എം സി മംഗൽപാടി പഞ്ചായത്ത് സംഘടിപ്പിച്ച ഭക്തി നിർഭരമായ പ്രാർത്ഥനാ സംഗമത്തിൽ നിരവധി പ്രവർത്തകർ സംബന്ധിച്ചു. യാഖൂബ് മൗലവി പുത്തിഗെ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അൻവർ മുട്ടം സ്വാഗതം പറഞ്ഞു.
സിദ്ദീഖ് ബപ്പായിത്തൊട്ടി അധ്യക്ഷനായിരുന്നു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ ഉദ്‌ഘാടനം ചെയ്തു. ദുബൈ കെ എം സി സി കസറഗോഡ് ജില്ലാ സെക്രട്ടറി സുബൈർ കുബണൂർ അനുസ്മരണ പ്രഭാഷണം നടത്തി.
മുഹമ്മദ് കളായി, ഇഖ്‌ബാൽ മണിമുണ്ട, മുനീർ ബേരിക, അബ്ദുല്ല പുതിയോത്ത്, ജബ്ബാർ ബൈദല, ഫാറൂഖ് അമാനത്, ജംഷീദ് അട്ക, റസാഖ് ബന്തിയോട്, ഹനീഫ് സ്വപ്നക്കൂട് എന്നിവർ സംബന്ധിച്ച് സംസാരിച്ചു. ഹാഷിം ബണ്ടസാല നന്ദി പറഞ്ഞു.