മലയാളം അധ്യാപകരോട് മഞ്ചേശ്വരത്ത് ചിറ്റമ്മനയം;കറുത്ത ബാഡ്ജണിഞ്ഞു KPSTA പ്രതിഷേധിച്ചു

0 0
Read Time:1 Minute, 45 Second

മലയാളം അധ്യാപകരോട് മഞ്ചേശ്വരത്ത് ചിറ്റമ്മനയം;കറുത്ത ബാഡ്ജണിഞ്ഞു KPSTA പ്രതിഷേധിച്ചു

പെർഡാല: മഞ്ചേശ്വരത്തെ മലയാളം മീഡിയം അധ്യാപകർക്ക് മഞ്ചേശ്വരം ഉപജില്ലയിൽ തന്നെ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ അവസരം ഒരുക്കാത്തതിൽ പ്രധീഷേധിച്ച് കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ എൻ.എച്ച്.എസ്.സ്കൂൾ പെർഡാലയിൽ കറുത്ത ബാഡ്ജ് അണിഞ്ഞു പ്രതിഷേധിച്ചു.

അദ്ധ്യാപക ശാക്തീകരണ പരിപാടികളിൽ മുൻകാലങ്ങളിൽ അതത് സബ്ജില്ലകളിലെ അധ്യാപകർക്കു അതത് സബ് ജില്ലയിൽ തന്നെ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരുന്നു.മഞ്ചേശ്വരത്തെ പതിനേഴു പ്രൈമറി സ്കൂളിലെ അധ്യാപകർക്കും പരിശീലനത്തിൽ പങ്കെടുക്കാൻ ആ സൗകര്യം നിലനിർത്തണമെന്ന് നിരവധി തവണ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് അപേക്ഷിച്ചിട്ടും ചെറുവിരൽ അനക്കാൻ പോലും അധികൃതർ തയ്യാറായില്ല.

സബ് ജില്ലാ ജോയിന്റ് സെക്രട്ടറി ജിജോ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് വിമൽ അടിയോടി അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂർ
ഉത്ഘാടനം നിർവഹിച്ചു. പ്രകാശൻ നന്ദി പറഞ്ഞു. നിരവധി അധ്യാപകർ പ്രധിഷേധത്തിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!