0
0
Read Time:1 Minute, 6 Second
www.haqnews.in
ജി.എച്ച്.എസ്.എസ്.മംഗൽപാടിയിൽ നിർമ്മിച്ച പുതിയ കെട്ടിടം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
മംഗൽപാടി: കേരള സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി ചിലവിൽ ജി.എച്.എസ്.എസ് മംഗൽപാടിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റ നാളെ 23.05.2023 11.30ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാന വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി അദ്യക്ഷത വഹിക്കും, മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ശിലാഫലകം അനാച്ഛാദനം ചെയ്യും.
ബ്ലോക്,ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, ജന പ്രതിനിധികൾ,ഉദ്യോഗസ്ഥൻമാർ,സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.