മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് മുസ്ലിംലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി

0 0
Read Time:7 Minute, 23 Second

മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് മുസ്ലിംലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി

ഉപ്പള:മഞ്ചേശ്വരം താലൂക്കിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണയിലും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാത്തതിലും ജീവനക്കാരുടെ അലംഭാവത്തിനെതിരെയും മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

ഉപ്പള ടൗൺ ചുറ്റി താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച നൂറുക്കണക്കിന് ലീഗ് പ്രവർത്തകരെ പോലീസ് തടഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാർ അനുവദിച്ച താലൂക്ക് ഓഫീസ് 10 വർഷമായി വാടക കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുകയാണെന്നും പുതിയ കെട്ടിടം അനുവദിക്കാതെയും ആവശ്യമായ ജീവനക്കാരെ നിയമിക്കാതെയും താലൂക്ക് അനുബന്ധ സ്ഥാപനങ്ങൾ അനുവദിക്കാതെയും സംസ്ഥാന സർക്കാർ മഞ്ചേശ്വരം താലൂക്കിനെ പൂർണ്ണമായും അവഗണിക്കുകയാണെന്നും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും എത്തുന്ന പൊതു ജനങ്ങളോടുള്ള ജീവനക്കാരുടെ നിഷേധാത്മക നിലപാട് മാറ്റിയില്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും മാർച്ച് ഉദ്‌ഘാടനം ചെയ്ത എകെഎം അഷ്‌റഫ് എംഎൽഎ മുന്നറിയിപ്പ് നൽകി.

യുഡിഎഫ് സർക്കാർ അനുവദിച്ച മഞ്ചേശ്വരം താലൂക്കിന് സ്വന്തമായി ആസ്ഥാനം പണിയുക.
താലൂക്കിനോടനുബന്ധിച്ച് വരേണ്ട താലൂക്ക് അനുബന്ധ സ്ഥാപനങ്ങൾ മഞ്ചേശ്വരത്തേക്ക് അനുവദിക്കുക.
താലൂക്കിലെയും വില്ലേജ് ഓഫീസുകളിലെയും ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുക.
താലൂക്ക് ഓഫീസിലും വിവിധ വില്ലേജ് ഓഫീസിലുകളിലും കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് ലാൻഡ് അസൈൻമെന്റ് ഫയലുകളിൽ തീർപ്പുണ്ടാക്കി പട്ടയം നൽകുക.
റീസർവേ നടക്കാത്ത വില്ലേജുകളിൽ എത്രെയും വേഗത്തിൽ റീസർവേ നടത്തുക.
റീസർവേ നടത്തിയതിലുള്ള അപാകത മൂലം പല ഭൂ ഉടമകൾക്കും നികുതി അടക്കാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കുക.
താലൂക്ക് ഓഫീസിൽ കെട്ടികിടക്കുന്ന മാസങ്ങൾ പഴക്കമുള്ള ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് അപേക്ഷകൾക്ക് മേലുള്ള കാലതാമസം ഒഴിവാക്കുക.
പണിഷ്മെന്റ് ട്രാൻസ്ഫറിലും മറ്റും താലൂക്കിലെത്തുന്ന ഉദ്യോഗസ്ഥർ സ്ഥിരമായി ലീവെടുക്കുന്ന പ്രവണത അവസാനിപ്പിക്കുക.
താലൂക്ക്‌ ഒഫീസിലും വില്ലേജ് ഓഫീസുകളിലും എത്തുന്ന പൊതു ജനങ്ങളോട് അപമര്യാദയോടെയും ദാർഷ്ഠ്യത്തോടെയും പെരുമാറുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിർത്തുക.
പ്രവർത്തി ദിവസമായ ശനിയാഴ്ചകളിൽ പൊതു അവധിപോലെ ലീവെടുത്ത് ഓഫീസൊഴിയുന്ന ജീവനക്കരെതിരെ നടപടിയെടുക്കുക.
ഭീമമായ ശമ്പളത്തിന് പുറമെ “കൈമടക്ക്” കിട്ടിയാലേ ഫയലുകൾ നീക്കുകയുള്ളു എന്ന മനോഭാവമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക .
ഒപ്പിട്ട് മുങ്ങുന്നതും സ്ഥിരമായി ലീവെടുക്കുന്നതുമായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും ജീവനക്കാർക്ക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുക.
എൽഎ കമ്മിറ്റിയിൽ പാസായിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും പട്ട നൽകാത്ത അപേക്ഷകർക്ക് അടിയന്തിരമായി പട്ടയം അനുവദിക്കുക.
പല പ്രദേശങ്ങളിലും ഭൂമിയുടെ അടിസ്ഥാന വില നിശ്ചയിക്കാത്തത് മൂലം നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ്‌ അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി എകെ ആരിഫ് സ്വാഗതം പറഞ്ഞു, എകെഎം അഷ്‌റഫ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.
സൈഫുള്ളാഹ് തങ്ങൾ നന്ദി പറഞ്ഞു ജില്ലാ സെക്രട്ടറി എം. അബ്ബാസ് , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ അസീസ് കളത്തൂർ,ജില്ലാ എംഎസ്‌എഫ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ സയ്യിദ് ഹാദി തങ്ങൾ , അബ്ദുല്ല മാദേറി 1 പിഎം സലീം ,അന്തുഞ്ഞി ഹാജി ചിപ്പാർ ,അബ്ദുല്ലഹ് മാളിഗ ,ടിഎം ഷുഹൈബ്, എംപി ഖാലിദ്, സിദ്ദിഖ് ഒളമുഗർ 1
പിഎച്ച് അബ്ദുൽ ഹമീദ്,എം അബ്ദുല്ല മുഗു,ഹമീദ് കുഞ്ഞാലി,അഷ്‌റഫ് കർള,
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീന ടീച്ചർ, വൈസ് പ്രസിഡന്റ്‌ പിബി ഹനീഫ്,
ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ഗോൾഡൻ റഹ്മാൻ, ജമീല സിദ്ദിഖ്, മുംതാ സമീറ, ആയിഷ പെർള ,
മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റുബീന നൗഫൽ, ശാഹുൽ ഹമീദ് ബന്ദിയോട്, അബ്ദുല്ല കണ്ടത്തിൽ, അസീസ് ഹാജി, പിബി അബൂബക്കർ, സെഡ് എ കയ്യാർ,സാലി ഹാജി കലായി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുഖ്താർ മഞ്ചേശ്വരം,മണ്ഡലം പ്രസിഡന്റ് നാസർ ഇടിയ,എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് സഹദ് അംഗഡിമുഗർ ,മണ്ഡലം പ്രസിഡന്റ് നമീസ് കുദുക്കൊട്ടി ,യൂസുഫ് ഉളുവർ, അഷ്‌റഫ്‌ സിറ്റിസൺ, അബ്ദുല്ല കജ, ഹാരിസ് പാവൂർ, താജുദ്ദിൻ കടമ്പാർ, അസീസ് കളായ്, അഷ്‌റഫ്‌ അമൈകള, അബ്ദുൽ റഹ്മാൻ ബന്ദിയോട്, സെഡ് എ കയ്യാർ,ഖലീൽ മരിക്കെ, അലി ബംബ്രാണ, ഉദയ അബ്ദുൽ റഹ്മാൻ, ഷാഫി ഹാജി പൈവളികെ,ഹമീദ് മാസിമാർ, അബ്ദുല്ല മഞ്ചേശ്വരം, തുടങ്ങിയവർ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!