കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് ശ്രമം ; മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി

0 0
Read Time:2 Minute, 3 Second

കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് ശ്രമം ; മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി

മഞ്ചേശ്വരം: കുറ്റകൃത്യങ്ങൾ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി.

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ പ്രധാനപ്പെട്ട പ്രദേശങ്ങളിലും CCTV ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പൈവളികെ പഞ്ചായത്തിൽപ്പെട്ട ബേക്കൂർ, കണ്ണാടിപ്പാറ എന്നീ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചു.

വിവിധ ക്ലബ്ബുകളുടെയും, സന്നദ്ധ സംഘടനകളുടെയും, ചാരിറ്റി പ്രവർത്തകരുടെയും, വ്യാപാരി സുഹൃത്തുക്കളുടെയും, സഹകരണത്തോടുകൂടിയാണ് ക്യാമറകൾ സ്ഥാപിച്ചത്.
കൂടുതൽ പ്രദേശങ്ങളിലേക്കും മറ്റു പോലീസ് സ്റ്റേഷൻ പരിധിയിലേക്കും ഇത് വ്യാപിപ്പിക്കും.

കാസർഗോഡ് ഡി വൈ എസ് പി സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.

ലഹരിമാഫിയകളുടെ അഴിഞ്ഞാട്ടം, അക്രമങ്ങൾ,മോഷണം,വാഹനങ്ങളുടെ മരണപ്പാച്ചിൽ,ഗുണ്ടാ വിളയാട്ടം തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളും കുറയ്ക്കാനും,പ്രതികളെ പിടിക്കാനും ഇത് സഹായകമാവുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ചടങ്ങിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു സ്ഥലത്തെ പ്രധാനപ്പെട്ട സാമൂഹിക സാംസ്കാരിക പ്രവർത്തകരായ അഷറഫ്, പ്രവീൺ എന്നിവർ ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!