ഭരണഘടന അംഗീകരിച്ച് മുന്നോട്ടു പോകേണ്ടത് പൗരന്റെ കടമ: രാഷ്ട്രപതി

0 0
Read Time:2 Minute, 33 Second

ഭരണഘടന അംഗീകരിച്ച് മുന്നോട്ടു പോകേണ്ടത് പൗരന്റെ കടമ: രാഷ്ട്രപതി


ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത്. ആത്മനിർഭർ ഭാരത് പദ്ധതി ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണുണ്ടാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയുടെ സന്ദേശത്തിൽനിന്ന്:

ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി20 അധ്യക്ഷത പദവിയിലൂടെ ലഭിച്ചത്. ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതൽ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയർത്താൻ സാധിക്കും. ലോകത്തിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും ജിഡിപിയുടെ 85 ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ആഗോള വെല്ലുവിളികൾ നേരിടുന്നതിനുള്ള മികച്ച വേദി കൂടിയാണ്. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമാണ് ജി 20യിൽ കൂടുതൽ ഊന്നൽ നൽകേണ്ടത്. 

രാജ്യത്തിന്റെ ജനാധിപത്യത്തിനു വഴികാട്ടിയായത് ഭരണഘടനയാണ്. ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്കു കൂടുതൽ ഇടം നൽകണം. രാജ്യത്തിന് േവണ്ടി എല്ലാം ത്യജിക്കാൻ തയാറായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ ഉന്നതിക്കായി സംഭാവന നൽകുന്ന എല്ലാവരേയും അഭിനന്ദിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!