പ്രീ-മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ്: കേന്ദ്ര സർക്കാർ നിലപാട് പുന:പരിശോധിക്കണം; കെ.എ.ടി.എഫ്

0 0
Read Time:3 Minute, 21 Second

പ്രീ-മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ്: കേന്ദ്ര സർക്കാർ നിലപാട് പുന:പരിശോധിക്കണം; കെ.എ.ടി.എഫ്

ഉപ്പള: രാജ്യത്തെ ഒന്നാം ക്ലാസുമുതൽ എട്ടുവരെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക്‌ നൽകിയിരുന്ന പ്രീ- മെട്രിക് മൈനോറിറ്റി സ്‌കോളർഷിപ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മഞ്ചേശ്വരം സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾക്ക് വിധേയമായി അപേക്ഷ സമർപ്പിച്ചതിന് ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നിഷേധിച്ച നിലപാട് ക്രൂരവും നീതി നിഷേധവുമാണെന്ന് യോഗം വിലയിരുത്തി.
ഒമ്പത്‌ , പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ നൽകുന്ന സ്‌കോളർഷിപ്പിന്റെ കേന്ദ്ര വിഹിതം 50 ശതമാനത്തിൽ നിന്ന്‌ 40 ശതമാനമായി വെട്ടിക്കുറച്ചതും പ്രതിഷേധാർഹമാണ്. ന്യൂനപക്ഷ വിദ്യാർത്ഥികളോട് കാണിക്കുന്ന നീതികേടിനെതിരിൽ സമൂഹ മനസാക്ഷി ഉണരണമെന്നും ശക്തമായ ഇടപെടലുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ മാത്രം 1.25 ലക്ഷം കുട്ടികളുടെ ഭാവിയെ ഇത്‌ പ്രതികൂലമായി ബാധിക്കും.
സ്‌കൂൾതലത്തിൽ ഒമ്പത്‌, പത്ത്‌ ക്ലാസിൽ മാത്രം സ്‌കോളർഷിപ് മതിയെന്ന കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ തീരുമാനം ന്യൂന പക്ഷ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും സമർത്ഥരായ വിദ്യാർത്ഥികളെ ഭാരതത്തിന് സംഭാവന ചെയ്യാൻ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇബ്റാഹീം കരീം അധ്യക്ഷത വഹിച്ചു. സബ് ജില്ലാ സമ്മേളനം മഞ്ചേശ്വരം എം എൽ എ ,എ കെ എം അഷ്‌റഫ് ഉൽഘാടനം ചെയ്തു.

എ ഇ ഒ ദിനേഷ വി, പഞ്ചായത്ത് മെമ്പർ റഷീദ ഹനീഫ് ,എം ബി യൂസുഫ് ,ഷാഹുൽ ഹമീദ് ബന്തിയോട് ,എം കെ അലി മാസ്റ്റർ ,മൂസ കുട്ടി മാസ്റ്റർ ,യഹ് യാ ഖാൻ, നൗഫൽ ഹുദവി ,സഫിയ തൊട്ട തൊടി സംസാരിച്ചു, പുതിയ ഭാരവാഹികൾ ,പ്രസിഡ് ,ഇബ്റാഹിം കരീം ,സെക്രട്ടറി ബഷീർ ബായാർ ,ട്രഷറർ റിയാസ് വാഫി ,എന്നിവരെ തെരെഞ്ഞെടുത്തു ,ബഷീർ ബായാർ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!