പുതുതായി എൻ.സി.പി.യിൽ ചേർന്നവർക്ക് ഉജ്വല സ്വീകരണം നൽകി

0 0
Read Time:2 Minute, 15 Second

പുതുതായി എൻ.സി.പി.യിൽ ചേർന്നവർക്ക് ഉജ്വല സ്വീകരണം നൽകി

മഞ്ചേശ്വരം: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി) യിൽ ചേർന്നവർക്ക് കുമ്പളയിൽ സ്വീകരണം നൽകി.

ഇബ്രാഹിം ബദിയടുക്ക,മുഹമ്മദ് ജംഷാദ്, റഫീഖ്,ശാരദ, ശോഭന രാമചന്ദ്രൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ കുമ്പള ബദിയടുക്ക മൊഗ്രാൽ മഞ്ചേശ്വരം വിവിധ ഭാഗങ്ങളിൽ നിന്നാണ് നിരവധി പ്രവർത്തകർ എൻ സി പി യിൽ ചേർന്നത്.
മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയും കുമ്പള മണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് എൻ സി പി യിൽ ചേർന്നവർക്ക് വർക്ക് സ്വീകരണം നൽകിയത്.
മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മഹമൂദ് കൈകമ്പ അധ്യക്ഷത വഹിച്ചു, എൻ സി പി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ദേവദാസ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.
എൻ സി പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി. എൻ സി പി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് കൈക്കമ്പ കുമ്പള മണ്ഡലം പ്രസിഡണ്ട് ഖാലിദ് ബമ്പ്രാണ കാസർകോട് ബ്ലോക്ക് ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറി നാസർ പള്ളം എസ് സി എസ് ടി ജില്ലാ സെക്രട്ടറി ഉദയരാജ് എൻമകജെ, എൻ എം സി ജില്ലാ പ്രസിഡണ്ട് ഖദീജ മൊഗ്രാൽ, എൻ എം സി ജില്ലാ ട്രഷറർ ഫാത്തിമ, എൻ വൈ സി ജില്ലാ ട്രഷർ മുഹമ്മദ് ജംഷാദ്, ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .
ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ് ആനബാഗിൽ സ്വാഗതവും, കുമ്പള മണ്ഡലം ജനറൽ സെക്രട്ടറി അബ്ബാസ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!