മംഗൽപാടി ജനകീയ വേദി പ്രവർത്തകർക്ക് ദുബായിൽ ആവേശകരമായ സ്വീകരണം ;വാർഷിക അവലോകനവും സ്വീകരണവും സംഘടിപ്പിച്ചു

1 0
Read Time:2 Minute, 7 Second

മംഗൽപാടി ജനകീയ വേദി പ്രവർത്തകർക്ക് ദുബായിൽ ആവേശകരമായ സ്വീകരണം


ദുബായ്: മംഗൽപാടിയിലെ ജനകീയ വിഷയങ്ങളിൽ എന്നും ഇടപെടുകയും നാടിന്റെ നന്മയ്ക്കായി കൈകോർക്കുകയും തിന്മയ്ക്കെതിരെ ശബ്ദിക്കുകയും ചെയ്യുന്ന മംഗൽപാടി ജനകീയ വേദിയുടെ ദുബായിലെത്തിയ ലീഡർമാർക്ക് എം.ജെ.വി യുഎഇ കമ്മിറ്റി ഉജ്വല സ്വീകരണം നൽകി.

മംഗൽപാടി ജനകീയ വേദിയുടെ വാർഷിക അവലോകനവും സ്വീകരണവും ദുബായ് കിതാബ് റെസ്റ്റോറന്റിൽ വെച്ച് നടന്നു.

ഇന്നത്തെ സമകാലിക രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്തു. ജനറൽ കൺവീനർ അബു തമാം,അബു റോയൽ,അബ്ദുല്ല കോട്ട,സുബൈർ ബറക്ക,സാലിഹ് പൈവളികെ,അലി മൊഗ്രാൽ തുടങ്ങിയവരാണ് ദുബായിലെത്തയത്.

നിലവിലെ സാഹചര്യത്തിൽ മംഗൽപാടി ജനകീയ വേദിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതിന്റെയും ശക്തിപ്പെടേണ്ടതിന്റെ യും ആവശ്യമായി ഒട്ടനവധിപേര് നിരന്തരം ബന്ധപ്പെടുകയാണെന്നും ഈ അനിവാര്യത പ്രവർത്തകർ വിലയിരുത്തി വരും നാളുകളിൽ നാട്ടിൽ ജനകീയ വേദിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ മുന്നോടിയായി ഗൾഫ് നാടുകളിലുള്ള എല്ലാ സമാന ചിന്താഗതിക്കാരായ മംഗല്പാടിയിലെ പ്രവർത്തകന്മാരുമായി കൂടി കാഴ്ചകൾ നടത്തുമെന്ന് എംജെവി നേതാക്കൾ അറിയിച്ചു.

എംജെവി പ്രവാസി പ്രവർത്തകരായ ഖാലിദ് ബംമ്പ്രാണ, ഷംസു കുബണൂർ, അൻവർ മുട്ടം, മാധ്യമ പ്രവർത്തകൻ സൈനുദ്ദീൻ അട്ക്ക തുടങ്ങിയ ഒട്ടനവധി പ്രവർത്തകരും അനുഭാവികളും ചടങ്ങിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!