“മണ്ണംകുഴിയൻസ് കൂട്ടായ്മ”
ലണ്ടൻ മുഹമ്മദ് ഹാജി മെമ്മോറിയൽ ആംബുലൻസ് നാടിന് സമർപ്പിച്ചു
ഉപ്പള: “മണ്ണംകുഴിയൻസ് കൂട്ടായ്മ” ഈയിടെ അന്തരിച്ച ജില്ലയിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക മേഖലയലെ നിറസാന്നിദ്ധ്യമായിരുന്ന
ലണ്ടൻ മുഹമ്മദ് ഹാജിയുടെ പേരിൽ ആധുനിക സൗകര്യത്തോട് കൂടിയ ആംബുലൻസ് നാടിന് സമർപ്പിച്ചു.
മഞ്ചേശ്വരം എം.എൽ.എ അഎകെഎം അഷ്റഫ് ഫ്ലാഗ്ഓഫ് നിർവഹിച്ചു.
2015 ന്റെ മധ്യത്തിൽ തുടക്കം കുറിച്ച ഒരു വാട്സ്ആപ്പ് കൂട്ടായ്മയാണ് മണ്ണംകുഴിയൻസ്.
കളിയും, ചിരിയും, തമാശ യും എന്ന രൂപേനെ തുടക്കം കുറിച്ച ഈ കൂട്ടായ്മ നാട്ടിലെ തുച്ഛം വരുന്ന മെമ്പർമാർ സമയം ചെലവഴിച്ചിരുന്ന ഒരു ഗ്രൂപ്പ് ഇന്ന് പടർന്ന് പന്തലിച്ചു ജില്ലയിൽ മികവ് തെളിച്ച ഗ്രുപ്പ് ആയി മാറി.
ഒരു മെമ്പർമാരും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണാത്ത പ്രവർത്തനവുമായി മുന്നേറി കൊണ്ടിരിക്കുന്കയാണ്.
ഗ്രിപ്പിനെ നയിക്കാൻ പ്രസിഡന്റ് കൂടെ നീരിക്ഷിക്കാനും, ഉപദേശക സമിതിയും വർഷത്തിൽ ഒരിക്കൽ തെരഞ്ഞെടുപ്പ്, എല്ലാവരും അംഗീകരിക്കുന്ന ഭരണഘടന ഇവയൊക്കെ തികച്ചും മികവുറ്റതാക്കി.
പ്രവാസ ലോകത്തെയും നാട്ടിലെയും 200 മെമ്പർമാർ ഒന്നിച്ചുള്ള കൂട്ടായ തിരുമാങ്ങൾ
നാടിന്റെ ഐക്യം,വിളിച്ചോതുന്ന
പ്രവർത്തനം , നന്മ കാംഷിച്ച ഒരു പറ്റം യുവാക്കൾ സേവന മാർഗ്ഗത്തിലേക് ചെന്നെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മ.
ഇന്ന് പല പ്രേദേശത്തും കാണും ഇതുപോലെയുള്ള കുട്ടായ്‌മ എന്നാൽ തികച്ചും വേറിട്ട പ്രവർത്തനം ,ഒരോറ്റ ശൈലി തികച്ചും വ്യത്യസ്തമാണ്.
ഒറ്റ മനസുള്ള മെമ്പർ, കൂട്ടായ തീരുമാനം, യോജിച്ച നിലപാട്, അഭിപ്രായ നിർദ്ദേശങ്ങൾ അംഗീകരികുന്ന മനസ്. എല്ലാം ആർജ്ജിച്ചു
ഇപ്പോൾ 8 ആണ്ടു തികയ്ക്കാൻ സാധിച്ചു.
പിറന്ന നാട്ടിൽ നിന്നും
അകെല പ്രവാസ ലോകത്തും ദൈനതയാർന്ന മുഖങ്ങൾ, ജീവിച്ചു കൊതി തീരാത്ത ജീവനുകൾ, പ്രയാസ പെടുന്ന രോഗികൾ, വേദനിക്കുന്ന കുടുംബങ്ങൾ താങ്ങും തണലായി നില ഉറപ്പിച്ചു
സഹനത്തിന്റെയും സമാധാനത്തിന്റെ
സമഗ്ര സിദ്ധാന്തമായി
ആശ്വാസമേകാൻ ഈ കൂട്ടായ്മക്ക് ഇത്വരെ സാധിച്ചിട്ടുണ്ട്.
40 ൽ പരം വിടുകൾക് മ
ഭക്ഷണ ചിലവ് തുടരുന്നു.
ചോർന്നൊലിക്കുന്ന വീടുകൾ,
മാരക രോഗം ബാധിച്ചവർ, വിധവകൾ, വിവാഹ പ്രായം കഴിഞ്ഞ അനാഥ പെണ്ണ് മക്കൾ,കുടി വെള്ളം ഇല്ലാത്തവാർ, സ്ഥിര വരുമാനമില്ലാത്ത കുടുംബം,കിഡ്നി തകരാർ ഉള്ള പാവങ്ങൾ, പഠന ചിലവ് വഹിക്കാൻ പറ്റാത്തവാർ വിദ്യാർത്ഥികൾ, റമദാൻ കിറ്റ്, പെരുന്നാൾ കിറ്റ് ഇങ്ങനെ നീളുന്നു മണ്ണംകുഴിയൻസിന്റെ ചാരിറ്റി പ്രവർത്തനം.
കർമ്മ പദ്ധതി കളുമായി 1കോടി യിൽ അധികം ചാരിറ്റി ചെയ്ത ഈ കുട്ടായ്‌മ ഇന്ന് 18.50 ലക്ഷം വരുന്ന ടാറ്റാ വിങ്ങർ ആംബുലൻസ് നാടിന്ന് സമർപ്പിച്ചു. നിട്ടിലെയും മറ്റും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വ്യവസായ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
*ലണ്ടൻ മുഹമ്മദ് ഹാജിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ആംബുലൻസ് നാടിന് സമർപ്പിച്ചു*
എ.കെ.എം. അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മഹമൂദ് ഖാദർ ഹാജി അധ്യക്ഷനായി. ഉസ്താദ് അബ്ദുൽ മജീദ് അൽ അമീനി പ്രാർഥന നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഹനീഫ്, എം.പി. കാദർ, പള്ളിക്കുഞ്ഞി ഹാജി, അബു കരിഷ്മ, മോമിൻ ഇബ്രാഹിം, മൊയ്തീൻ ഇദ്ദുൻ കുഞ്ഞി എന്നിവർ സംസാരിച്ചു.
കടപ്പാട് :സാദിഖ് കുതുകൊട്ടി