ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ ; ഏഴ് വിക്കറ്റിനാണ് പാകിസ്ഥാന്റെ ജയം
സിഡ്നി : ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ ; ഏഴ് വിക്കറ്റിനാണ് പാകിസ്ഥാന്റെ ജയം
അര്ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന് ബാബര് അസമുമാണ് പാകിസ്താന് വേണ്ടി തകര്പ്പന് വിജയമൊരുക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ 4വിക്കറ്റ് നഷ്ടത്തിൽ 152റൺസ് നേടിയിരുന്നു .
153 റണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി ഓപ്പണര്മാരായ ബാബര് അസമും മുഹമ്മദ് റിസ്വാനും തകര്പ്പന് തുടക്കമാണ് നല്‍കിയത്. ആദ്യ ഓവര് തൊട്ട് ആക്രമിച്ച് കളിച്ച ഇരുവരും വെറും 5.4 ഓവറില് ടീം സ്കോര് 50 കടത്തി. പാകിസ്താന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. 2007 ഫൈനലില് ഇന്ത്യയോട് തോറ്റ് പാകിസ്താന് 2009-ല് കിരീടം നേടിയിട്ടുണ്ട്. നാളത്തെ ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്ഥാന്‍ ഫൈനലില്‍ നേരിടും