Read Time:1 Minute, 10 Second
ചരിത്ര നിമിഷങ്ങൾക്കായി മണ്ണംകുഴി ഒരുങ്ങി; അവാർഡ് ദാനവും,ഏകദിന പ്രഭാഷണവും ഒക്ടോബർ 12ന്
ഉപ്പള: മണ്ണംകുഴി വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
അവാർഡ് ദാന ചടങ്ങും, ഏകദിന മത പ്രഭാഷണവും
ഒക്ടോബർ 12 ബുധൻ രാത്രി 8 മണിക്ക് മണ്ണംകുഴി യിൽ വെച്ച് നടക്കും.
നാട്ടിലെ മൺമറഞ്ഞ പ്രമുഖ വ്യക്തികളായ എം.എസ്. ഇബ്രാഹിം മൂസ, ലണ്ടൻ മുഹമ്മദ് ഹാജി, എം.എ ചാവടി എന്ന പൂർവികരുടെ നാമധേയത്തിൽ വിവിധ വ്യക്തികളെയും, ഖുർആൻ ഹാഫിള് വിദ്യാർത്ഥികളെയും, പ്രമുഖ സംഘടനയെയും ആദരിക്കും.
കൂടാതെ പ്രഗൽഭ പ്രാസംഗികനും, സ്നേഹ സാഗരം ഫൌണ്ടേഷൻ ചെയർമാനുമായ ഉസ്താദ് നൗഷാദ് ബാഖവിയുടെ മത പ്രഭാഷണവും ഉണ്ടായിരുകുന്നതാണ്.
സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന്
സംഘാടകർ അറിയിച്ചു.