കുമ്പള ടൗണിന്റെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നൽകിയും കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ-കായിക-ടുറിസ-തീരദേശ മേഖലയിലേക്കും ഊന്നൽ നൽകിയും കുമ്പള ഗ്രാമ പഞ്ചായത്ത് ബജറ്റ്

0 0
Read Time:2 Minute, 24 Second

കുമ്പള ടൗണിന്റെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നൽകിയും കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ-കായിക-ടുറിസ-തീരദേശ മേഖലയിലേക്കും ഊന്നൽ നൽകിയും കുമ്പള ഗ്രാമ പഞ്ചായത്ത് ബജറ്റ്

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട് ശ്രി നാസർ മൊഗ്രാൽ അവതരിപ്പിച്ചു. പ്രസിഡണ്ട് ശ്രിമതി യൂ പി താഹിറ യുസുഫ് അധ്യക്ഷത വഹിച്ചു.
32,2670191 വരവും 31,96,43846രൂപയും ചിലവും 30,26345രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

അത്യതൂനിക ഷോപ്പിങ് കോമ്പ്ലക്സ്, ബസ് സ്റ്റാന്റ് നിർമ്മാണം, ആധുനിക രീതീറ്റിലുള്ള മൽസ്യമാർകറ്റ് നിർമ്മാണം,പാർക്കിംഗ് ഏര്യാകള്, നടപ്പാത നവീകരണം തുടങ്ങിയ ബ്രഹത്തായ പദ്ധതികൾ ലക്‌ഷ്യം വെക്കുന്ന കുമ്പള ടൗൺ വികസനത്തിനാണ് പ്രഥമ പരിഗണ നൽകിയിട്ടുള്ളത്.
സൂപ്പർ സ്പെഷ്യലിറ്റി യൂനാനി ഹോസ്പിറ്റൽ നിർമ്മാണം, സ്പോട്സ് സിറ്റി നിർമ്മാണം, മാലിന്യ സംസ്കരണം കാർഷിക മേഖലയുടെ അഭിവൃദ്ധി, തുടങ്ങി ആരോഗ്യ-വിദ്യാഭ്യാസ-ടുറിസ-തീരദേശ മേഖലയ്ക്കും ബജറ്റിൽ ഊന്നൽ നല്കീട്ടുണ്ട്.
പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന ബജറ്റ് അവതരണ യോഗത്തിൽ സെക്രട്ടറി ശ്രിമതി ഗീതാമണി സ്വാഗതം പറഞ്ഞു. വികസന സ്ഥിരം സമിതി അധ്യക്ഷ ശ്രിമതി സബൂറ, ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ ശ്രിമതി നസീമ എംപി ഖാലിദ്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രി ബി എ റഹ്‌മാൻ ആരിക്കാടി, പഞ്ചായത്ത് അംഗങ്ങളായ യുസുഫ് ഉളുവാർ,മോഹന എം , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ സംസാരിച്ചു അസിസ്റ്റന്റ് സെക്രട്ടറി കെ ജെ മാത്യു നന്ദി പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!