കടൽത്തീരത്തിന് പാമ്പൻ പാലത്തിൻ്റെ ഉറപ്പും പൂന്തോട്ടത്തിൻ്റെ ചന്തവും പകരാൻ ‘യു.കെ.യൂസഫ് സീവേവ്’ പദ്ധതി വരുന്നു
കാസറഗോഡ്: കടൽത്തീരത്തിന് പാമ്പൻ പാലത്തിൻ്റെ ഉറപ്പും പൂന്തോട്ടത്തിൻ്റെ ചന്തവും പകരാൻ ‘യു.കെ.യൂസഫ് സീവേവ്’ പദ്ധതി വരുന്നു.
യു കെ.യൂസഫാണ് ഈ പദ്ധതിയുടെ ഉപജ്ഞാതാവ്.
കടൽത്തീരം സുരക്ഷിതമായി സംരക്ഷിക്കാനുള്ള ഈ പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചതോടെ പൈലറ്റ് പ്രോജക്ട് ഉപ്പളയിലും കാസർകോടും തുടങ്ങുകയാണ്.
ഇത്തരമൊരു പദ്ധതി ലോകത്ത് തന്നെ ആദ്യമാണ്.
ഇതിൻ്റെ ശിലാസ്ഥാപനം ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് ഉപ്പള മുസോഡി ഹാർബറിനടുത്ത് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.
എ.കെ.എം.അഷറഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കർണ്ണാടക തുറമുഖ മന്ത്രി എസ്. അങ്കാറ, എം.എൽ.എമാരായ സി.എച്ച്.കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന്, കർണ്ണാടക എം.എൽ.എമാരായ എൻ.എ.ഹാരീസ്, യു.ടി.ഖാദർ , വേദവ്യാസ് കമ്മത്, ഭരത് ഷെട്ടി എന്നിവർ പങ്കെടുക്കും.
ജലവിഭവ വകുപ്പ് കാസർകോട് എക്സിക്യൂട്ടീവ് എൻജിനിയർ ടി.രമേശൻ റിപ്പോർട്ട് അവതരിപ്പിക്കും.