എയിംസ് കാസർഗോഡ് അനുവദിക്കണം;മംഗൽപാടിയിൽ നിന്നും സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്തത് ‘മംഗൽപാടി ജനകീയ വേദി’ മാത്രം

0 0
Read Time:2 Minute, 6 Second

എയിംസ് കാസർഗോഡ് അനുവദിക്കണം;മംഗൽപാടിയിൽ നിന്നും സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്തത് ‘മംഗൽപാടി ജനകീയ വേദി’ മാത്രം

തിരുവനന്തപുരം: കേരളത്തിന്ന് ലഭിക്കുന്ന AIIMS സാധ്യതാ ലിസ്റ്റിൽ “കാസറഗോഡ്ന്റെ പേരും ഉൾപ്പെടുത്തുക” എന്ന ആവശ്യമുന്നയിച്ചു ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിൽ മംഗൽപ്പാടി പഞ്ചായത്തിൽ നിന്നും പങ്കെടുത്തത് ‘മംഗൽല്പാടി ജനകീയ വേദി’യുടെ പ്രതിനിധി മാത്രം.

അവഗണനകൾ മാത്രം ഏറ്റുവാങ്ങുന്ന കാസറഗോഡ് ജില്ലയുടെ അധിശോചനീയമായ ആരോഗ്യ മേഖലയ്ക്ക് ഒരു പരിഹാരം എന്ന നിലക്ക് കാസറഗോഡ് ജില്ലയിലാണ് AIIMS അനുവദിക്കേണ്ടത് എന്ന സുപ്രധാന ആവശ്യമുന്നയിച്ചു കൊണ്ടാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് ജനകീയ മാർച്ച്‌ നടത്തിയത്.ഇതിൽ മംഗൽല്പാടി പഞ്ചായത്ത് പരിധിയിൽ നിന്നും ആകെ സംബന്ധിച്ചത് മംഗൽപാടി ജനകീയ വേദി പ്രവർത്തകൻ മഹമൂദ് കൈക്കമ്പ മാത്രം ആയിരുന്നു.

പ്രദേശത്തെ സകല വിഷയങ്ങളിലും “ഞങ്ങൾ മാത്രമാണ് ശരി, ബാക്കി എല്ലാവരും എട്ടുകാലികൾ” എന്ന് ഇടക്കിടെ പ്രസ്താവനകളിറക്കുന്ന നേതാക്കളും കാക്കതൊള്ളായിരം സങ്കടനകളും ഉള്ള പ്രദേശത്തിന്റെ, മംഗൽപ്പാടിയുടെ ആരോഗ്യ മേഖലക്ക് ഗുണം ലഭിക്കാനുതകുന്ന വിഷയത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ്ലേക്ക് നടത്തിയ ജനകീയ മാർച്ചിൽ മംഗൽല്പാടി ജനകീയ വേദി ഒഴികെ മാറ്റാരുമില്ലെന്നത് ചർച്ചയാവുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!