എയിംസ്: കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

0 0
Read Time:1 Minute, 46 Second

എയിംസ്: കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. സമരം ഉച്ചക്ക് ഒരു മണിവരെ നീണ്ടു. കൂട്ടായ്മയുടെ ചെയര്‍മാന്‍ കെ.ജെ സജി അധ്യക്ഷത വഹിച്ചു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ഫരീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു. ഡോ. അംബികാസുതന്‍ മാങ്ങാട്, സാജിദ് മൗവ്വല്‍, മൂസ ബി. ചെര്‍ക്കള, നാസര്‍ ചെര്‍ക്കളം, കെ. പ്രഭാകരന്‍, ഗണേഷന്‍ അരമങ്ങാനം, സി.എച്ച് ബാലകൃഷ്ണന്‍, ഡോ. ഇ.പി ജോണ്‍സണ്‍, മഹ്‌മൂദ് കൈക്കമ്പ, സൂര്യനാരായണഭട്ട്, ഷരീഫ് കാപ്പില്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ഹമീദലി മാവിനക്കട്ട, ശ്രീനാഥ് ശശി, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, താജുദ്ദീന്‍ പടിഞ്ഞാര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, രാംജി തണ്ണോട്ട്, ജംഷീദ് പാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!