Read Time:1 Minute, 7 Second
വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ പുരുഷ ഗോള്‍കീപ്പറെ ഇറക്കി ഇറാന്‍ കളി ജയിച്ചെന്ന ആരോപണവുമായി ജോര്‍ദാന്‍.
ഇറാന്‍ വനിതാ ടീമും ജോര്‍ദാന്‍ വനിതാ ടീമും തമ്മില്‍ സെപ്റ്റംബര്‍ 25-ന് നടന്ന വനിതകളുടെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിന്റെ പേരിലാണ് പുതിയ വിവാദം. ഇറാന്‍ ഷൂട്ടൗട്ടില്‍ ജയിച്ച മത്സരത്തില്‍ അവര്‍ക്കായി ഗോള്‍വല കാത്ത സൊഹ്‌റ കൗദേയി പുരുഷനാണെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ജോര്‍ദാന്‍ രാജാവിന്റെ മകനുമായ അലി ബിന്‍ ഹുസൈനാണ്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ദാന്‍ ഫുട്‌ബോള്‍ അധികൃതരും രംഗത്തെത്തി. താരത്തിന്റെ ലിംഗ പരിശോധന നടത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.