യുഎഇയുടെ പുതിയ തൊഴിൽനിയമം : ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആറ് അവധി

0 0
Read Time:2 Minute, 37 Second

യുഎഇയുടെ പുതിയ തൊഴിൽനിയമം : ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആറ് അവധി

ദുബായ് : അടുത്ത വർഷം ഫെബ്രുവരി മുതൽ ശമ്പളത്തോടെയുള്ള ആറ് അവധി ദിവസങ്ങൾ തെരഞ്ഞെടുക്കാനുള്ള അനുമതി തൊഴിലാളികൾക്ക് ലഭിക്കും . കഴിഞ്ഞ ദിവസം പരിഷ്കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴിൽനിയമ പ്രകാരമാണ് തൊഴിലാളികൾക്ക് ഈ അനുമതി ലഭിക്കുക . 2022 ഫെബ്രുവരിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വരും . വെള്ളി , ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്കുപുറമെ , ഏറ്റവുമടുത്ത ബന്ധുക്കൾ മരിച്ചാൽ മൂന്നുമുതൽ അഞ്ചുദിവസം വരെ അവധി നൽകണമെന്ന് പുതിയ തൊഴിൽ നിയമത്തിലുണ്ട് .
സ്വകാര്യമേഖലയിലെ പ്രസവാവധി 60 ദിവസമാക്കി . ഇവർക്ക് 45 ദിവസം മുഴുവൻ വേതനവും 15 ദിവസം പകുതി വേതനവും നൽകണം . കൂടാതെ കുട്ടി ജനിച്ച ദിവസം മുതൽ ആറുമാസം വരെ അഞ്ച് പ്രവൃത്തിദിവസങ്ങളിലായി രക്ഷാകർതൃ അവധിക്കും അർഹതയുണ്ട് . നവജാതശിശുവിന് പ്രസവാനന്തരമുള്ള എന്തെങ്കിലും സങ്കീർണതകളോ അസുഖമോ ഉണ്ടായാൽ പ്രാരംഭ പ്രസവാവധി പൂർത്തിയാകുമ്പോൾ ശമ്പളമില്ലാതെ 45 ദിവസത്തെ അധിക അവധിക്കും അപേക്ഷിക്കാവുന്നതാണ് . ഇതിനായി അസുഖവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ സമർപ്പിക്കണം . പ്രത്യേക ആവശ്യങ്ങളുള്ള ശിശുക്കളുടെ അമ്മമാർക്ക് പ്രസവാവധി കഴിഞ്ഞാലും 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്കും അർഹതയുണ്ട് .
കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴിൽമേഖലയിൽ യു.എ.ഇ. വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് . തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന വിവിധ നിയമ നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ പുറത്തുവിട്ടിരുന്നു . പുതിയ തൊഴിൽ നിയമം നടപ്പാക്കുന്നതിലൂടെ മേലുദ്യോഗസ്ഥരോ സഹപ്രവർത്തകരോ നടത്തുന്ന ഭീഷണിപ്പെടുത്തൽ , ലൈംഗികപീഡനം , രേഖകൾ അനധികൃതമായി കൈവശപ്പെടുത്തൽ എന്നിവയിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കും .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!