പ​ഴ​യ ബാ​ങ്ക്​ നോ​ട്ടു​ക​ള്‍ ജൂ​ലൈ ഒ​ന്നു​വരെ ഉപയോഗിക്കാം ; ശേഷം അസാധുവാകും, 2020 ഡിസംബർ 18മുതലാണ് പുതിയ നോട്ടുകൾ പ്രാബല്യത്തിൽ വന്നത്

പ​ഴ​യ ബാ​ങ്ക്​ നോ​ട്ടു​ക​ള്‍ ജൂ​ലൈ ഒ​ന്നു​വരെ ഉപയോഗിക്കാം ; ശേഷം അസാധുവാകും, 2020 ഡിസംബർ 18മുതലാണ് പുതിയ നോട്ടുകൾ പ്രാബല്യത്തിൽ വന്നത്

0 0
Read Time:6 Minute, 0 Second

ദോ​ഹ: ഖത്തറിൽ​ പ​ഴ​യ ബാ​ങ്ക്​ നോ​ട്ടു​ക​ള്‍ 2021 ജൂ​ലൈ ഒ​ന്നു​വ​രെ വി​നി​മ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാം. അ​ത്​ ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ഈ ​നോ​ട്ടു​ക​ള്‍ മൂ​ല്യ​മി​ല്ലാ​ത്ത​താ​വു​ക​യും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​മാ​കു​ക​യും ചെ​യ്യും. ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 18 മു​ത​ലാ​ണ്​ ക​റ​ന്‍​സി നോ​ട്ടു​ക​ളു​ടെ നാ​ലാ​മ​ത്​ സീ​രീ​സി​ന്​ പ​ക​രം പു​തി​യ അ​ഞ്ചാ​മ​ത്​ സീ​രീ​സ്​ നോ​ട്ടു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. പ​ത്തു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പ​ഴ​യ നോ​ട്ടു​ക​ള്‍ ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ല്‍​നി​ന്ന്​ മാ​റ്റി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്.പു​തി​യ നോ​ട്ടു​ക​ള്‍ വ​ന്ന​തി​ന്​ ശേ​ഷ​വും ബാ​ങ്കു​ക​ള്‍ വ​ഴി​യും എ.​ടി.​എ​മ്മു​ക​ള്‍ വ​ഴി​യും പ​ഴ​യ ക​റ​ന്‍​സി​ക​ള്‍ നി​ക്ഷേ​പി​ച്ച്‌​ പു​തി​യ നോ​ട്ടു​ക​ള്‍ കൈ​പ്പ​റ്റാ​ന്‍ ക​ഴി​യു​ന്നു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ.​ടി.​എ​മ്മു​ക​ളി​ല്‍ പു​തി​യ നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട്​ മി​ക്ക ബാ​ങ്കു​ക​ളു​െ​ട എ.​ടി.​എ​മ്മു​ക​ളി​ലും ഇ​തി​നു​ള്ള സൗ​ക​ര്യം ഏ​ര്‍​െ​പ്പ​ടു​ത്തു​ക​യാ​യി​രു​ന്നു. ഓ​രോ ഇ​ട​പാ​ടി​ലും 30 നോ​ട്ടു​ക​ളാ​ണ്​ നി​ക്ഷേ​പി​ക്കാ​ന്‍ ക​ഴി​യു​ക. ഒ​രു ദി​വ​സം പ​ര​മാ​വ​ധി 50,000 റി​യാ​ലാ​ണ്​ ഇ​ത്ത​ര​ത്തി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ ക​ഴി​യും. ​ക​ഴി​ഞ്ഞ ദേ​ശീ​യ​ദി​ന​മാ​യ ഡി​സം​ബ​ര്‍ 18 മു​ത​ലാ​ണ്​ പു​തി​യ സീ​രീ​സ്​ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ പു​റ​ത്തി​റ​ക്കി​യ​ത്. 200 റി​യാ​ലി​െന്‍റ പു​തി​യ നോ​ട്ടും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഖ​ത്ത​രി റി​യാ​ലി​െന്‍റ അ​ഞ്ചാ​മ​ത്​ സീ​രീ​സി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പു​തി​യ 200 റി​യാ​ലി​െന്‍റ നോ​ട്ട്​ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്​. ഇ​തി​ല്‍ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ ജാ​സിം ആ​ല്‍​ഥാ​നി​യു​ടെ ഫോ​​ട്ടോ ആ​ലേ​ഖ​നം ചെ​യ്​​തി​ട്ടു​ണ്ട്. ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ മ്യൂ​സി​യ​വും മ്യൂ​സി​യം ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ ആ​ര്‍​ട്ടും നോ​ട്ടി​ല്‍ കാ​ണാം.

പു​തി​യ നോ​ട്ടു​ക​ളു​ടെ മു​ന്‍​വ​ശ​ത്തെ ഡി​സൈ​ന്‍ പ​ര​മ്ബ​രാ​ഗ​ത ജ്യാ​മി​തീ​യ പാ​റ്റേ​ണു​ക​ളെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. ദേ​ശീ​യ പ​താ​ക​യും ഖ​ത്ത​രി സ​സ്യ​ജാ​ല​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്നു​മു​ണ്ട്. നോ​ട്ടി​ല്‍ കാ​ണു​ന്ന പ്ര​ത്യേ​ക ക​വാ​ട​ത്തി​െന്‍റ ചി​ത്രം പ​ര​മ്ബ​രാ​ഗ​ത ഖ​ത്ത​രി വാ​സ്​​തു​വി​ദ്യ​യെ​യാ​ണ്​ അ​ട​യാ​​ള​പ്പെ​ടു​ത്തു​ന്ന​ത്.

നോ​ട്ടി​െന്‍റ പി​റ​കു​വ​ശം ഖ​ത്ത​രി പാ​ര​മ്ബ​ര്യം, ഇ​സ്​​ലാ​മി​ക ച​രി​ത്രം, സം​സ്​​കാ​രം, സ​സ്യ​ജാ​ല​ങ്ങ​ള്‍, ജ​ന്തു​ജാ​ല​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ കാ​യി​ക സാ​മ്ബ​ത്തി​ക മേ​ഖ​ല​യി​ലെ വി​ക​സ​ന​മാ​ണ്​ കാ​ണി​ക്കു​ന്ന​ത്. പു​തി​യ നോ​ട്ടു​ക​ളി​ലെ അ​ക്ക​ങ്ങ​ളും സ​മാ​ന്ത​ര​മാ​യ വ​ര​ക​ളും കാ​ഴ്​​ച​ത്ത​ക​രാ​ര്‍ ഉ​ള്ള​വ​ര്‍​ക്കു​കൂ​ടി വി​നി​മ​യം എ​ളു​പ്പ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കും. നോ​ട്ടു​ക​ള്‍ ​​ലൈ​റ്റി​ല്‍ പി​ടി​ച്ചാ​ല്‍​ പി​റ​കി​ലേ​യും മു​ന്നി​ലെ​യും അ​പൂ​ര്‍​ണ​മാ​യ ചി​ത്ര​ങ്ങ​ള്‍ പൂ​ര്‍​ണ​ത​യി​ല്‍ കാ​ണാം. നോ​ട്ടി​െന്‍റ മൂ​ല്യ​വും തെ​ളി​ഞ്ഞു​വ​രും. പു​തി​യ നോ​ട്ടു​ക​ള്‍ ലൈ​റ്റി​ല്‍ പി​ടി​ച്ചാ​ല്‍​ ഖ​ത്ത​റി​െന്‍റ ദേ​ശീ​യ എം​ബ്ല​ത്തി​ലെ വാ​ട്ട​ര്‍ മാ​ര്‍​ക്ക്​ കാ​ണാം. നോ​ട്ടി​െന്‍റ മൂ​ല്യ​ത്തി​െന്‍റ ഡി​നോ​മി​നേ​ഷ​നും കാ​ണാ​നാ​കും.

ഓ​രോ സു​ര​ക്ഷ ത്ര​ഡു​ക​ളും നോ​ട്ടി​െന്‍റ മൂ​ല്യ​ത്തെ​യാ​ണ്​ കാ​ണി​ക്കു​ന്ന​ത്. നോ​ട്ടു​ക​ള്‍ ച​രി​ച്ചു​െ​വ​ച്ചു​നോ​ക്കി​യാ​ല്‍ ത്രി​മാ​ന ഛായാ​ചി​ത്രം ദൃ​ശ്യ​മാ​കു​ന്ന വി​ധം മാ​റും. ​സു​ര​ക്ഷ ത്ര​ഡു​ക​ളും മാ​റു​ന്ന​താ​യി കാ​ണാം. നോ​ട്ടി​ലെ ക​വാ​ട​ത്തി​െന്‍റ ചി​ത്ര​ത്തി​ലു​ള്ള പൂ​വി​െന്‍റ നി​റം മാ​റു​ക​യും ചെ​യ്യും. നേ​രി​യ വ​ല​യം ഈ ​പൂ​വി​ന്​ ചു​റ്റും ക​റ​ങ്ങു​ന്ന​താ​യും കാ​ണാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!