ഡോക്ടറെ നഗ്നനാക്കി സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോയെടുത്തു പണംതട്ടാൻ ശ്രമം 3പേർ അറസ്റ്റിൽ

ഡോക്ടറെ നഗ്നനാക്കി സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോയെടുത്തു പണംതട്ടാൻ ശ്രമം 3പേർ അറസ്റ്റിൽ

0 0
Read Time:4 Minute, 18 Second

കൊച്ചി: നഗരത്തില്‍ വീണ്ടും തട്ടിപ്പ്. കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച വനിതയടക്കം മൂന്നു പേര്‍ പിടിയിലായി.

നായരമ്ബലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്ബിള്ളി താണിപ്പറമ്ബില്‍ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍, നാലാം പ്രതി വിനീഷ് എന്നിവര്‍ ഒളിവിലാണ്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയെത്തുടര്‍ന്നാണ് തൃക്കാക്കര അസി.കമ്മിഷണര്‍ ജിജിമോന്‍, ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, എസ്‌ഐമാരായ സുരേഷ്, മധു, ജോസി, എഎസ്‌ഐമാരായ അനില്‍കുമാര്‍, ബിനു, പൊലീസുകാരായ ഹരി, ബിനില്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങള്‍ പറയുന്നതിന് ഡോ.ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മല്‍ ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അജ്മല്‍ പുറത്തിറങ്ങിയ സമയം മറ്റുള്ളവര്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി.

തോക്കും ചുറ്റികയും കാണിച്ച്‌ യ സംഘം ഡോക്ടറെ കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്തു. 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്കു ഫോട്ടോയും വീഡിയോയും അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

കുതറിമാറാന്‍ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പിച്ചതായും പണം അപഹരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. നേരത്തെ കോതമംഗലത്തും സമാനമായ തട്ടിപ്പു നടത്തിയ യുവതി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം പിടിയിലായിരുന്നു.

മൂവാറ്റുപുഴ സ്വദേശിയായ വ്യാപാരിയെ ലോഡ്ജില്‍ വിളിച്ചു വരുത്തി നഗ്‌ന ചിത്രങ്ങള്‍ എടുത്തു ബ്ലാക്മെയില്‍ ചെയ്ത് പണവും കാറും കൈവശപ്പെടുത്തുകയായിരുന്നു യുവതിയും കൂട്ടാളിയും ചെയ്തത്.

ഈ സംഘത്തിലെ 5പേരാണ് പിടിയിലായത്. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടമ്ബുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടില്‍ ആര്യ (25),നെല്ലിക്കുഴി സ്വദേശികളായ കാപ്പു ചാല്‍ മുഹമ്മത് യാസിന്‍ (22), പറമ്ബില്‍ റിസ്വാന്‍ 21 ) കുറ്റിലഞ്ഞി സ്വദേശികളായകപ്പട കാട്ട് അശ്വിന്‍ (19), കാഞ്ഞിരകുഴി ആസിഫ് (19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കൊച്ചി ഇന്‍ഫോ പാര്‍ക്കിനു സമീപം കൊല്ലം സ്വദേശിയായ വ്യവസായിയെ കൊന്ന് വഴിയിലുപേക്ഷിച്ച സംഭവത്തിനു പിന്നിലും ഹണിട്രാപ്പ് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നത്. 54 കാരിയെ കൊണ്ട് ഫോണ്‍ വിളിപ്പിച്ചാണ് ക്വട്ടേഷന്‍ സംഘം വ്യാപാരിയെ കൊച്ചിയിലെത്തിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!