ഐപിഎൽ ; ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ  തകർത്ത് മും​ബൈ ഇ​ന്ത്യ​ന്‍​സ് ഫൈ​ന​ലി​ല്‍

ഐപിഎൽ ; ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ തകർത്ത് മും​ബൈ ഇ​ന്ത്യ​ന്‍​സ് ഫൈ​ന​ലി​ല്‍

0 0
Read Time:5 Minute, 12 Second

ദു​ബാ​യ്: ഐ​പി​എ​ല്‍ ആ​ദ്യ ക്വാ​ളി​ഫൈ​യ​റി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ 57 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച്‌ മും​ബൈ ഇ​ന്ത്യ​ന്‍​സ് ഫൈ​ന​ലി​ല്‍. മും​ബൈ ഉ​യ​ര്‍​ത്തി​യ 201 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഡ​ല്‍​ഹി​ക്ക് 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 143 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യു​ടെ​യും ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ ട്രെ​ന്‍റ് ബോ​ള്‍​ട്ടി​ന്‍റെ​യും തീ​പാ​റു​ന്ന പ​ന്തു​ക​ള്‍​ക്ക് മു​ന്നി​ല്‍ ഡ​ല്‍​ഹി ബാ​റ്റിംഗ് നി​ര ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​കു​ക​യാ​യി​രു​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ല്‍​ഹി ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​മാ​യി.
ര​ണ്ടാം പ​ന്തി​ല്‍ ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ​യെ(0) മ​ട​ക്കി​യ ബോ​ള്‍​ട്ട് അ​ഞ്ചാം പ​ന്തി​ല്‍ ര​ഹാ​നെ​യെ​യും(0) മ​ട​ക്കി ഡ​ല്‍​ഹി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ ധ​വാ​നെ പൂ​ജ്യ​നാ​യി ബും​റ മ​ട​ക്കി. ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​രും(12) നി​ല​യു​റ​പ്പി​ക്കാ​നാ​കാ​തെ ഋ​ഷ​ഭ് പ​ന്തും(3) മ​ട​ങ്ങി​യ​തോ​ടെ ഡ​ല്‍​ഹി അ​ഞ്ചി​ന് 41 റ​ണ്‍​സെ​ന്ന നി​ല​യി​ലെ​ത്തി.

45 പ​ന്തി​ല്‍ മൂ​ന്നു സി​ക്സും ആ​റു ഫോ​റും സ​ഹി​തം 65 റ​ണ്‍​സെ​ടു​ത്ത മാ​ര്‍​ക്ക​സ് സ്‌​റ്റോ​യി​നി​സി​ന്‍റെ ബാ​റ്റിം​ഗാ​ണ് ഡ​ല്‍​ഹി സ്കോ​ര്‍ നൂ​റു ക​ട​ത്തി​യ​ത്. അ​ക്സ​ര്‍ പ​ട്ടേ​ല്‍ 33 പ​ന്തി​ല്‍ മൂ​ന്നു സി​ക്സും ര​ണ്ടു ഫോ​റും സ​ഹി​തം 42 റ​ണ്‍‌​സെ​ടു​ത്ത് പി​ന്തു​ണ ന​ല്‍​കി. എ​ന്നാ​ല്‍ ഡ​ല്‍​ഹി​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ന്‍ മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല. ക​ഗി​സോ റ​ബാ​ഡ 15 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യ ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 200 റ​ണ്‍​സെ​ടു​ത്തു. 30 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ മൂ​ന്നു സി​ക്സും നാ​ലു ഫോ​റും സ​ഹി​തം 55 റ​ണ്‍​സെ​ടു​ത്ത ഇ​ഷാ​ന്‍ കി​ഷ​നാ​ണ് ടോ​പ് സ്കോ​റ​ര്‍.

ഓ​പ്പ​ണ​ര്‍ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​ന്‍റെ​യും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ് പ്ര​ക​ട​ന​മാ​ണ് മും​ബൈ​യ്ക്ക് മി​ക​ച്ച തു​ട​ക്കം സ​മ്മാ​നി​ച്ച​ത്. ര​ണ്ടാം ഓ​വ​റി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യെ ന​ഷ്ട​മാ​യെ​ങ്കി​ലും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നെ കൂ​ട്ടു​പി​ടി​ച്ച്‌ ഡി​കോ​ക്ക് ത​ക​ര്‍​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ര്‍​ന്ന് 4.4 ഓ​വ​റി​ല്‍ സ്‌​കോ​ര്‍ 50 ക​ട​ത്തി. എ​ന്നാ​ല്‍ സ്‌​കോ​ര്‍ 78-ല്‍ ​നി​ല്‍​ക്കെ 25 പ​ന്തു​ക​ളി​ല്‍ നി​ന്നും 40 റ​ണ്‍​സെ​ടു​ത്ത ഡി​കോ​ക്കി​നെ പു​റ​ത്താ​ക്കി വീ​ണ്ടും അ​ശ്വി​ന്‍ മും​ബൈ​യ്ക്ക് പ്ര​ഹ​ര​മേ​ല്‍​പ്പി​ച്ചു

11.5 ഓ​വ​റി​ല്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും(38 പ​ന്തി​ല്‍ 51) പു​റ​ത്താ​യി. പി​ന്നീ​ട് ഇ​ഷാ​ന്‍ കി​ഷ​നും അ​വ​സാ​ന ഓ​വ​റി​ല്‍ ആ​ഞ്ഞ​ടി​ച്ച ഹ​ര്‍​ദി​ക് പാ​ണ്ഡ്യ​യും ചേ​ര്‍​ന്നാ​ണ് മും​ബൈ സ്കോ​ര്‍ ഇ​രു​നൂ​റി​ല്‍ എ​ത്തി​ച്ച​ത്. ഹ​ര്‍​ദി​ക് പാ​ണ്ഡ്യ 14 പ​ന്തി​ല്‍ അ​ഞ്ച് സി​ക്സു​ക​ള്‍ സ​ഹി​തം 37 റ​ണ്‍​സെ​ടു​ത്തു. പൊ​ള്ളാ​ര്‍​ഡ് റ​ണ്‍​സെ​ന്നും എ​ടു​ക്കാ​തെ മ​ട​ങ്ങി. കൃ​ണാ​ല്‍ പാ​ണ്ഡ്യ 10 പ​ന്തി​ല്‍ 13 റ​ണ്‍​സെ​ടു​ത്തു.

ഡ​ല്‍​ഹി​ക്ക് വേ​ണ്ടി അ​ശ്വി​ന്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. നോ​ര്‍​ക്കെ, സ്‌​റ്റോ​യി​നി​സ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!