ദമ്മാം: ബാബറി മസ്ജിദ് തകര്‍ത്തു രാജ്യത്തു വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയും ന്യൂനപക്ഷ മുസ്ലീം സമൂഹത്തിന്‍റെ ആരാധാനാ
സ്വാതന്ത്ര്യത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഘ പരിവാര്‍ ഗൂഡാലോചന പരിഗണിക്കാതെ പ്രതികളെ വെറുതെ വിട്ട ലഖ്നോ പ്രത്യേക കോടതി.
വിധി നിരാശാജനകമാണെന് സൗദി കിഴക്കന്‍ പ്രവിശ്യാ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീർ ഉപ്പള, സെക്രട്ടറി യൂസുഫ് പച്ചിലംപാറ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.
ഭരണ കൂട ഭീകരതയുടെ ഇടങ്ങളായി രാജ്യത്തെ ഭരണഘടനാ അനുസൃതമായ മൌലീക അവകാശങ്ങള്‍ സംരക്ഷിക്കാന് ബാധ്യസ്ഥമായ നീതിന്യായ സംവിധനാങ്ങള്‍ മാറുന്നുവോ എന്ന ഭയാശങ്ക രാജ്യത്തെ ജനങ്ങളില്‍ ഉടലെടുക്കുന്നത് മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് മേല്‍ സംശയം ജനിപ്പിക്കുന്നതാണ്
,വിധിക്കെതിരെ യു പി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ലഖ്നോ വഖഫ് ബോര്‍ഡ് നിലപാടിന് രാജ്യത്തെ മതേതര കക്ഷികളുടെ പിന്തുനയുണ്ടാകനമെന്നും പ്രവിശ്യാ കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
രാജ്യത്തെ നീതിന്യായ സംവിധാനങ്ങളില്‍ ജനങ്ങള്‍ അവിശ്വസിക്കുന്ന വിധിയാണ് ബാബറി മസ്ജിദ് തകര്ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ലഖ്നോ പ്രത്യേക കോടതിയില്‍ നിന്നും പുറത്ത് വന്നതെന്നും രാജ്യത്ത് പ്രത്യക്ഷമായി കലാപ ആഹ്വാനം സൃഷ്ടിക്കുകയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബാബറി മസിജിദ് തച്ചുടച്ച വര്‍ഗീയ ശക്തികളുടെ ഗൂഢാലോചന കണ്ടെത്താതെ നീതി വൈകിപ്പിച്ചു കലാപ കാരികളെ വെറുതെ വിട്ട നടപടി നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരെ നിരാശരാക്കുന്ന താണെന്നും നേതാക്കൾ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി