റമദാനില്‍ 100 കോടി മീല്‍സ് പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

0 0
Read Time:1 Minute, 30 Second

റമദാനില്‍ 100 കോടി മീല്‍സ് പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

ദുബായ്: പുണ്യമാസമായ റമദാനില്‍ (Ramadan) വിശക്കുന്നവര്‍ക്ക് അന്നമെത്തിക്കാനുള്ള വലിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum). 100 കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള (one billion meals) ക്യാമ്പയിനാണ് ആരംഭിക്കുന്നത്. ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍

റമദാന്‍ മാസം ആരംഭിക്കുമ്പോള്‍ മുതല്‍ ക്യാമ്പയിന്‍ തുടങ്ങുമെന്നും നൂറു കോടി മീല്‍സ് എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ ക്യാമ്പയിന്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകത്തെങ്ങും 800 ദശലക്ഷം ആളുകള്‍ പട്ടിണി അനുഭവിക്കുന്നുണ്ടെന്നും ഞങ്ങളുടെ മനുഷ്യത്വവും മതവും മറ്റുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നെന്നും അദ്ദേഹം കുറിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!