ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുന്നു ; മുന്നറിയിപ്പുമായി പോലീസ്

ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുന്നു ; മുന്നറിയിപ്പുമായി പോലീസ്

0 0
Read Time:3 Minute, 57 Second

കോഴിക്കോട്: ഓണ്‍ലൈനിലൂടെ ലോണ്‍ വാഗ്‍ദാനം ചെയ്തുള്ള തട്ടിപ്പ് പെരുകുന്നു. ലളിതമായ വ്യവസ്ഥകള്‍ എന്ന പരസ്യം കണ്ട് പെട്ടെന്ന് ലോണ്‍ തരപ്പെടുമെന്ന് വിശ്വസിച്ച്‌ തട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് പേരാണ്. പതിനായിരക്കണക്കിന് രൂപയാണ് വായ്പ വാഗ്‍ദാനങ്ങളില്‍ വീണ് പലര്‍ക്കും നഷ്ടമായത്.

ലോക്ഡൗണ്‍ കാലത്ത് സാമ്ബത്തിക മിക്കവരും ഞെരുക്കത്തിലാണെന്നതാണ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ മുതലാക്കുന്നത്. ഫെയ്സ്ബുക്കില്‍ നിറയെ പരസ്യങ്ങള്‍. അര മണിക്കൂറിനുള്ളില്‍ ലോണ്‍ നല്‍കുമെന്ന് വരെയാണ് വാഗ്‍ദാനം.

അവരെ ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്ബറോ, ഈ മെയില്‍ ഐഡിയോ കൊടുത്തിട്ടുണ്ടാകും. ഇനി അങ്ങോട്ട് വിളിക്കാന്‍ വൈകിയാല്‍ അഭിനന്ദനം അറിയിച്ച്‌ അവര്‍ വിണ്ടും വിളിക്കും. അവരുടെ വലയില്‍ വീണാല്‍ അക്കൗണ്ട് നമ്ബറും, പാസ് വേഡും, മൊബൈലില്‍ വന്ന ഒടിപി നമ്ബറും കൈമാറുകയാണ് അടുത്ത നടപടി. കൂടാതെ കാറും ബൈക്കും ലഭിക്കുന്നതിന് ടാക്‌സ് അടക്കാന്‍ തുക, മറ്റ് ഉല്‍പ്പന്നങ്ങള്‍ കൈമാറാന്‍ ജിഎസ്ടി തുക അങ്ങനെ അവരുടെ മോഹവലയത്തില്‍ കുടുങ്ങി പണം പോയവരുടെ നിരവധി പരാധികള്‍ ലഭിച്ചിട്ടുണ്ടെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

ഒര്‍ജിനല്‍ കമ്ബനികളുടെ വ്യാജ ലോഗോയും അനുബന്ധ വിവരങ്ങളും ഉപയോഗിച്ചാണ് ഈ തട്ടിപ്പ് . പലപ്പോഴും ഫോണ്‍ വിളിക്കുന്ന രണ്ടു പേര്‍ മാത്രമറിഞ്ഞുള്ള ഇടപാടാണെന്നതിനാല്‍ പണം പോയതിനു ശേഷമാണ് പുറം ലോകം അറിയുകയുള്ളു. പരാതിയുമായി എത്തുമ്ബോഴേക്കും തട്ടിപ്പുകാര്‍ അവരുടെ മൊബൈല്‍ അക്കൗണ്ട് നമ്ബറുകള്‍ മാറ്റിയിട്ടുണ്ടാകും. ഛണ്ഡീഗഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ അതിര്‍ത്തി തുടങ്ങിയിടത്തു നിന്നുമാണ് ഇത്തരം തട്ടിപ്പുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഇവര്‍ക്ക് പ്രത്യേകം ഓഫീസുകള്‍ ഒന്നുമില്ല. ഒരു മൊബൈലും ലാപ്പ്‌ടോപ്പും മാത്രമായിരിക്കും ഇത്തരക്കാരുടെ മുടക്കുമുതല്‍. അതു കൊണ്ടു തന്നെ ഇവരെ കണ്ട് പിടിക്കുക എളുപ്പവുമല്ല.

ഇത്തരം സ്ഥാപനങ്ങളുടെ പേരില്‍ സ്‌ക്രാച്ച്‌ ആന്റ് വിന്‍ കാര്‍ഡ് അയച്ചു നല്‍കി തട്ടിപ്പു നടത്തുന്നവരുമുണ്ട്. ചുരണ്ടി നോക്കി അതില്‍ രേഖപ്പെടുത്തിയ സമ്മാനം വിളിച്ചറിയിക്കുക, കാര്‍ഡുകളില്‍ വമ്ബന്‍ സമ്മാനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നിങ്ങനെയാണ്. അത് കരസ്ഥമാക്കാന്‍ പണം കളയുന്നവരും നിരവധിയാണ്. ഈ കൊവിഡ്ക്കാലത്ത് രണ്ട് ശതമാനം മുതല്‍ പലിശനിരക്കില്‍ ലോണ്‍ തരാമെന്ന് പറഞ്ഞ് ഒണ്‍ലൈന്‍ വഴി തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ കെണിയില്‍പ്പെട്ട് പതിനായിരക്കണക്കിന് രൂപ നഷ്ടപ്പെട്ടവരുടെ പരാതിയും ലഭിച്ചിട്ടുണ്ടെന്നും ഇതിനെ ക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും എസ് പി കാര്‍ത്തിക് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!