ദുബൈ: പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തില്‍. കോഹ്ലി പരിശീലിച്ചത് അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണെന്നായിരുന്നു ഗവാസ്‌കറുടെ പരാമര്‍ശം. കോഹ്ലിയെയും ഭാര്യ അനുഷ്‌കയേയും കുറിച്ച് മോശം പരാമര്‍ശം നടത്തിയത് കോഹ്ലിയുടെ ആരാധകര്‍ക്ക് പിടിച്ചിട്ടില്ല. ഗവാസ്‌കറിനെതിരെ വ്യാപക വിമര്‍ശനവുമായി അവര്‍ രംഗത്തെത്തി.
ഗാവസ്‌കറെ കമന്ററി ബോക്സില്‍ നിന്ന് മാറ്റണം എന്നും ആരാധകര്‍ മുറവിളി തുടങ്ങിയിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ രണ്ട് ക്യാച്ചുകളാണ് കോഹ്ലി വിട്ടുകളഞ്ഞത്. ബാറ്റിങ്ങിലും താരം നിരാശപ്പെടുത്തി. പതിവില്ലാതെ നാലാമനായി ഇറങ്ങിയ കോഹ്‌ലി ഒരു റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ കോട്രല്‍ മിഡ് ഓണിലൂടെ ബിഷ്നോയുടെ കൈകളിലെത്തിച്ചു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചായിരുന്നു ഗവാസ്‌കറുടെ പരിഹാസം.
83ലും 89ലും നില്‍ക്കെ കോഹ്ലി നല്‍കിയ ‘ജീവന്‍’ രാഹുല്‍ നന്നായി ഉപയോഗിക്കുകയും ചെയ്തു. 69 പന്തില്‍ 132 റണ്‍സ് ചേര്‍ത്താണ് പഞ്ചാബ് നായകന്‍ മടങ്ങിയത്. രണ്ട് ക്യാച്ചുകള്‍ വിട്ടതിന് ശേഷം 9 പന്തില്‍ നിന്ന് 42 റണ്‍സ് ആണ് രാഹുല്‍ അടിച്ചെടുത്തത്. മത്സരത്തില്‍ ബാംഗ്ലൂര്‍ 97 റണ്‍സിന് പരാജയപ്പെടുകയും ചെയ്തു. സ്റ്റെയ്നിന്റെ മൂന്നാം ഓവറിലെ അവസാന പന്തിലാണ് ആദ്യം രാഹുലിനെ കോഹ്ലി വിട്ടുകളഞ്ഞത്. 17ാം ഓവറിലായിരുന്നു അത്. ആറ് പന്തുകള്‍ക്ക് ശേഷം സെയ്നി രാഹുലിനെ പുറത്താക്കാന്‍ മറ്റൊരു അവസരം സൃഷ്ടിച്ചെങ്കിലും ഉയര്‍ന്ന് പൊങ്ങിയ പന്ത് ലക്ഷ്യമാക്കി ലോങ് ഓഫില്‍ നിന്ന് കോഹ് ലി ഓടിയെത്തിയെങ്കിലും ക്യാച്ചെടുക്കാനായില്ല.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അനുഷ്‌ക ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ‘ഞങ്ങള്‍ ഇനി മൂന്ന്, പുതിയ ആള്‍ ജനുവരിയിലെത്തും’ എന്ന കുറിപ്പോടെ കോഹ്ലിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. എറെ കാലത്തെ പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരായത്. കളിക്കാരന്റെ മോശം പ്രകടനത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭാര്യയെ വരെ വലിച്ചിഴക്കുന്നത് ഒരു മുതിര്‍ന്ന കളിക്കാരനില്‍ നിന്ന് പ്രതീക്ഷിക്കാനാവാത്തത് എന്ന് പലരും വിമര്‍ശിച്ചു.
“Inhone lockdown me to bas Anushka ki gendon ki practice ki hai,” said Sunil Gavaskar. The former cricketer-turned-commentator took a dig at Virat Kohli and said that he only trained against Anushka’s balls during the lockdown.