Read Time:1 Minute, 6 Second
മംഗളൂരു:
പമ്പ് വെൽ സർക്കിളിനടുത്തുള്ള തഖ്വ മസ്ജിദിന് നേരെ ഇന്ന് പുലർച്ചെ നാലോടെ അജ്ഞാതർ സോഡക്കുപ്പിയെറിഞ്ഞു.സുബ്ഹി ബാങ്കിന്റെ മുന്നോടിയായി പള്ളിയിലെത്തിയ ജീവനക്കാരാണ് രംഗങ്ങൾ കണ്ടത്.
കാസറഗോഡ്,മംഗളൂരു ടൗൺ,ഉടുപ്പി,ബംഗളൂരു ദിശകളിലേക്ക് 4പാതകൾ വഴിപിരിയുന്നതാണ് ദേശീയപാത 66ലെ പമ്പുവെൽ സർക്കിൾ.
പള്ളി ഭാരവാഹികൾ വിവരം നൽകിയതനുസരിച്ച് മംഗളൂരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കൊഡന്ത്റാം സ്ഥലത്തെത്തി പരിശോധന നടത്തി. 2008 ഫെബ്രുവരിയിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത മസ്ജിദാണിത്.
https://amzn.to/2E7JNHm” alt=”SAMSUNG MOBILES ” />
കഴിഞ്ഞ ദിവസം പാണ്ഡേശ്വരത്തെ മൗലാന അബുൽകലാം ആസാദ് ഭവന് നേരെയും കല്ലേറുണ്ടായിരുന്നു.