അബുദാബി :
ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം രണ്ട് ദിവസം നേരത്തെ നൽകാൻ നോട്ടീസ് നൽകി ലുലു ഗ്രൂപ്പ് എം ഡി എം.എ യൂസുഫലി.
കോവിഡിന്റെ കാരണം പറഞ്ഞു ശമ്പളം മുടക്കുന്ന കാലത്താണ് അമ്പത്തിമൂവായിരത്തിൽപരം ജീവനക്കാരിൽ ഒരാൾക്ക് പോലും കോവിഡ് മൂലം ശമ്പളം മുടങ്ങാതെ നൽകുന്ന ഈ വിശാല മനസ്കതയുടെ മാതൃക.
“എന്റെയും കച്ചവടം അമ്പത് ശതമാനമായി കുറഞ്ഞു എങ്കിലും നല്ല സമയത്ത് എന്റെ കൂടെ നിന്നവരാണ് എന്റെ ജീവനക്കാർ കൊറോണ കഴിഞ്ഞാൽ കച്ചവടം വീണ്ടെടുക്കാം അത് കൊണ്ട് ജീവനക്കാർ ബുദ്ധിമുട്ടിലാവരുത്” ഇതായിരുന്നു യുസുഫലിയുടെ വിശാല മനസ്സിനുടമ പറയുന്നത്.
ശമ്പളം കൊടുക്കാനുള്ള സമയം ആയിട്ടില്ലെങ്കിലും ഓണത്തിന് രണ്ട് ദിവസം മുമ്പ് ശമ്പളം നൽകണമെന്നാണ് കമ്പനിയുടെ റീജിയണൽ/അക്കൗണ്ട് സെക്ഷനിലേക്ക് നോട്ടീസ് അയച്ച് അദ്ദേഹം അറിയിച്ചത്.
എത്രയോ മൾട്ടീ നാഷണൽ കമ്പനി അവരുടെ നിലനിൽപ്പിന് വേണ്ടി കൊറോണയുടെ കാരണം പറഞ്ഞ് ശമ്പളം വെട്ടികുറച്ചും,ജീവനക്കാരെ പിരിച്ച് വിട്ടും കൊണ്ടിരിക്കുന്ന ഈ കാലത്ത് എം.എ യൂസുഫലിയുടെ ഈ മാതൃകയാണ് ബിസ്നസ്സ് രംഗത്തെ ഇന്നത്തെ റോൾമോഡൽ.
ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം രണ്ട് ദിവസം നേരത്തെ നൽകാൻ നോട്ടീസ് ; കോവിഡ് കാലത്ത് പോലും ശമ്പളം മുടക്കാതെ എം.എ യൂസഫലി
Read Time:1 Minute, 47 Second