ബാംഗ്ലൂർ: കാസർഗോഡ് നിവാസികളായ മൂന്ന് ചെറുപ്പക്കാരുടെ അതിനൂതനമായ ആശയങ്ങളിലൂടെ മാർക്കറ്റിലേക്ക് ഇറക്കിയ കോവിഡ് 19 മഹാമാരിയെ ചെറുക്കുന്നതിനുള്ള “ലൂഡിസ്” ബ്രാന്റിൽ ഇറക്കുന്ന ആകർഷണീയവും പരിരക്ഷയും ഉള്ള മാസ്ക് ലൂഡിസ് ബ്രാൻഡ് മാനേജിങ് പാർട്ണർ ഇസ്തിയാഖ് ഹുസൈന് കൈമാറി കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ഡയറക്ടർ ബോർഡ് അംഗം അബ്ദുൽ ഖാദർ മുഹമ്മദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു .
ലൂഡിസ് കമ്പനി മാനേജിങ് ഡയറക്ടർ ഷബീറലി സ്പോർട്സ് ലൈവ് സന്നിധനായി . സ്പോർട്സ് ജേഴ്സികളുടെ നിർമ്മാണ കമ്പനിയായ ലൂഡിസ് കൊറോണയ്ക്ക് മുമ്പ് തന്നെ കായിക തുണിത്തരങ്ങൾ നിർമിക്കുന്ന പേരുകേട്ട കമ്പനിയാണ്. ഫുട്ബോൾ , ക്രിക്കറ്റ് പ്രീമിയർ ലീഗ് ടൂർണമെൻറ്കളിലേക്കുള്ള ജേഴ്സികൾ നിർമ്മിച്ച് നൽകുന്ന കമ്പനിയാണ് ഇത്. കൊറോണാ മഹാമാരി നാട്ടിൽ പടർന്നു നിൽക്കുന്ന സമയത്താണ് ‘ലൂഡിസ്’ മാസ്ക് നിർമ്മാണ രംഗത്തേക്ക് ഇറങ്ങിയത് . വൈവിധ്യമാർന്ന ആയിരക്കണക്കിന് ഡിസൈനുകളിൽ ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാസ്ക് നിർമിച്ചു നൽകുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഓൺലൈനുകളിലും ലൂഡിസ് മാസ്ക് ലഭ്യമാണ്.