Read Time:1 Minute, 9 Second
ഉപ്പള:
മത്സരങ്ങളില്ലാത്ത കൊറോണ കാലത്ത് കാരുണ്യപ്രവർത്തനത്തിൽ നോട്ടൗട്ടോടെ.UCCA.
അതെ… വീണ്ടും കാരുണ്യക്കൈകൾ ഒത്തുപിടിച്ചു. മഴക്കെടുതി മൂലം വീട് തകർന്ന സഹോദരങ്ങളായ അപ്പി ന്യൂ ബോയ്സിന്റെയും ആസിഫ് തമ്സിമിന്റെയും കുടുംബത്തിനുള്ള ധന സഹായം UCCA പ്രസിഡന്റ് സത്താർ മൂസോടി, മുന്ന ബപ്പായിത്തൊട്ടി, തൗഫീക്ക് മൂസോടി, റഷീദ് ന്യൂ ബോയ്സ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ UCCA ജനറൽ സെക്രട്ടറി ലത്തീഫ് കസായി ഹാരിസ് തമ്സിമിന് കൈമാറി.
കൊറോണകാലത്തും അതിന് മുമ്പും നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു ശ്രദ്ധ നേടിയ യു.സി.സി.എ വെറും ക്രിക്കറ്റ് കമ്പങ്ങളിൽ മാത്രം ഒതുങ്ങുന്ന കൂട്ടായ്മ അല്ല എന്നും കൂടി തെളിയിച്ചിരിക്കുകയാണ്.