മംഗൽപാടി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണം വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്;കിഫ്‌ബിയുടെ മീറ്റിംഗ് വിളിക്കാൻ നിർദ്ദേശം
കാസർകോട് : മഞ്ചേശ്വരം താലൂക്കിൽ സാധാരണക്കാരായ രോഗികൾ ഏറെ ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിക്ക് കിഫ്ബി ഫണ്ട്
ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്നതിലെ അനാസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി എൻ.സി. പി (എസ്) നേതാക്കൾ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ നേരിൽ കണ്ടു. ജില്ലാ പ്രസിഡന്റ് കരീം ചന്തേര, മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് മഹമൂദ് കൈക്കമ്പ എന്നിവരാണ് മന്ത്രിയെ തിരുവനന്തപുരം ഓഫീസിൽ ചെന്ന് കണ്ട് നിവേദനം നൽകിയത്. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആറ്റുകാൽ അജിയും കാസർകോട് ജില്ലാ പ്രസിഡന്റിന്റെ കൂടെ ഉണ്ടായിരുന്നു.മന്ത്രി ശശീന്ദ്രൻ ആണ് കാസർകോട് നേതാക്കളെയും കൂട്ടി വീണ ജോർജിനെ കാണാൻ ചെന്നത്.
കിഫ്‌ബിയുടെ
ഡയറക്ടർ ബോർഡ് യോഗം അടിയന്തിരമായി വിളിച്ചു കൂട്ടാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും അതിൽ കെട്ടിടം നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോർജ് ഉറപ്പ് നൽകി. ആറു വർഷം മുമ്പ് ഫണ്ട് പാസാക്കിയിട്ടും കെട്ടിട നിർമ്മാണം അനാവശ്യമായി വൈകിപ്പിക്കുകയായിരുന്നുവെന്ന് നേതാക്കൾ മന്ത്രിയെ ധരിപ്പിച്ചു.
മഞ്ചേശ്വരം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്നതിൽ കാണിക്കുന്ന കടുത്ത അലംഭാവത്തിൽ പ്രതിഷേധിച്ച് എൻ.സി.പി പ്രവർത്തകർ കഴിഞ്ഞ മാസം ആശുപത്രിയിലേ
ലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു.

മംഗൽപാടി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണം വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്;കിഫ്‌ബിയുടെ മീറ്റിംഗ് വിളിക്കാൻ നിർദ്ദേശം
Read Time:2 Minute, 32 Second