Read Time:1 Minute, 9 Second
കാസറഗോഡ്:
രാജ്മോഹന്‍ ഉണ്ണിത്താന് എംപി കൊവിഡ് ക്വാറന്റീനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംപിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ക്വാറന്റീനില്‍ പോകുകയായിരുന്നു. കാസര്‍കോട്ടെ എംപി ഓഫീസും അടച്ചു. അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് അറിയിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് കൊവിഡിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണ്. 64,399 പേര്‍ക്കാണ് ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതൊടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 21 ലക്ഷം കടന്നു.