തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം.സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1420പേര്‍ക്ക്. അതേസമയം രോഗമുക്തി നിരക്കില്‍ ഇന്ന് രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് 1715 പേര്‍ രോഗമുക്തി നേടി. കൂടാതെ ഇന്ന് നാലുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 1216 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . അതില്‍ 92 പേരുടെ വൈറസ് ബാധയുടെ ഉറവിടം വ്യക്തമെല്ല.
വിദേശത്തുനിന്ന് വന്ന 60 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്ന 108 പേര്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .
തിറുവനന്തപുരം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകായാണ് ഇന്ന് 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 435 പേര്‍ക്കും സമ്ബര്‍ക്കം മൂലമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . കൂടാതെ 33 പേരുടെ രോഗത്തിന്റെ ഉറവിടം വയക്തമെല്ല . ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം 777 പേര്‍ രോഗമുക്തരായിട്ടുണ്ട്
മറ്റ് ജില്ലകളില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക്: കോഴിക്കോട്-173, ആലപ്പുഴ-169, മലപ്പുറം-114, എറണാകുളം-101,കാസര്‍കോട്-73, തൃശ്ശൂര്‍-64 കണ്ണൂര്‍-57, കൊല്ലം-41, ഇടുക്കി-41, പാലക്കാട്-39, പത്തനംതിട്ട-38, കോട്ടയം-15 വയനാട്-10