ബന്തിയോട്:
കുനില്‍ എഡ്യൂകേഷന്‍ ഗ്രൂപ്പിന്‍റെയും യു.കെ യിലെ ജി.പി എഡ്യൂകേഷന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ Women’s Degree and Paramedical കോളേജിന് ഈ അദ്ധ്യയന വര്‍ഷം കുനിൽ നഗർ മുട്ടത്ത് തുടക്കമാവും. അയ്യായിരത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുനില്‍ എജ്യൂകേഷന്‍ ഗ്രൂപ്പിന് കേരളത്തിലും കര്‍ണാടകയിലുമായി 5 ശാഖകളുണ്ട്. കഴിഞ്ഞ 29 വര്‍ഷമായി കുനില്‍ എഡ്യൂകേഷന്‍ ഗ്രൂപ്പ് ഗുണമേന്മയുളള വിദ്യാഭ്യാസം നല്‍കി വരികയാണ്. ഇതിന്‍റെ മുട്ടം ശാഖയ്ക്ക് 5 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുളള വിശാലമായ സ്ഥല സൗകര്യങ്ങളുണ്ട്.
കുനില്‍ ഗ്രൂപ്പ് ദേര്‍ലക്കട്ടയിലെ ‘ഗ്രാജ്വേററ് പ്ളേസു’മായി കൈ കോര്‍ത്തിരിക്കുകയാണ്. ഗ്രാജ്വേററ് പ്ളേസ് 12 വര്‍ഷത്തിലധികമായി യു.കെ യിലെയും യു.എ.യി ലേയും വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിദ്ധ്യമാണ്.
ഈ വിദ്യാഭ്യാസ വര്‍ഷം തന്നെ കുനില്‍ ഇന്‍സ്ററിററ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ കീഴില്‍ ബി. കോം, മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍, എക്സ്റേ ടെക്നീഷ്യന്‍ എന്നീ കോഴ്സുകള്‍ ആരംഭിക്കും. തുടര്‍ വര്‍ഷങ്ങളില്‍ ബി. എസ്. സി, ബി. എഡ് കോഴ്സുകള്‍ കൂടി ലഭ്യമാവും.
ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ പാര്‍ലമെന്‍റ് ആക്‌ട് പ്രകാരമുളള സ്ററാററ്യൂട്ടരി ബോഡി ആയ ‘ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ പ്രദേശത്തെ പ്രഥമ അംഗികൃത കേന്ദ്രമാവും കുനില്‍ എഡ്യൂകേഷന്‍ ഗ്രൂപ്പ്.
എല്ലാ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കേററിനൊപ്പം യു.കെ അടിസ്ഥാനമായ AAT (UK) സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വഴി ACCA, CMA, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് തുടങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സുകളിലേക്കുളള അവരുടെ പ്രവേശനം എളുപ്പമാവും. ഇന്ത്യയിലെയും, UK, UAE, ചിലി തുടങ്ങിയ വിദേശ രാജ്യങ്ങളിലെയും ഗവണ്‍മെന്‍റ് ബഹുമതികള്‍ കരസ്ഥമാക്കിയ പുര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇൗ സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറുകള്‍. കുനില്‍ ഗ്രൂപ്പിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമന്ദ്രിയില്‍ നിന്നുളള പ്രശംസാ പത്രങ്ങള്‍ ലഭിക്കുകയും തുടര്‍ വിദ്യാഭ്യാസത്തിനുളള എല്ലാ സൗകരങ്ങളും വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
എല്ലാ സഥലങ്ങളിലേക്കും വനിതാ കണ്ടക്ടറോഡ് കൂടിയ ബസ് സൗകര്യം, പ്രസിദ്ധ എഴുത്തുകാരുടെ മോട്ടിവേഷന്‍ ക്ളാസ്സുകള്‍, വിദഗ്ധമായ കൗണ്‍സിലിങ്, ആഴ്ചകള്‍ തോറുമുളള മത പഠന ക്ളാസ്സുകള്‍, ജോലിസമ്പാദനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ സഹകരണം തുങ്ങിയവ ഈ സ്ഥാപനത്തിന്‍റെ പ്രത്യേകതകളാണ്.