ലെബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കൂറ്റൻ സ്ഫോടനം: കെട്ടിടങ്ങളുഅം വാഹനങ്ങളും കത്തിയമർന്നു

ലെബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കൂറ്റൻ സ്ഫോടനം: കെട്ടിടങ്ങളുഅം വാഹനങ്ങളും കത്തിയമർന്നു

1 0
Read Time:4 Minute, 14 Second

ബെയ്റൂട്ട്:

ലെബനോൺ തലസ്ഥാനമായ ബെയ്‌റൂട്ടിൽ കൂറ്റൻ സ്ഫോടനം ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇരട്ട സ്ഫോടനം. പത്തു പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.

കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ‌ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപമായിരുന്നു സ്ഫോടനം. തുറമുഖത്ത് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് സ്ഫോടനമുണ്ടായതെന്നാണു വിവരം. കാരണം വ്യക്തമല്ല. 2005ല്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ട കേസില്‍ വിധി വരാനിരിക്കെയാണ് സ്‌ഫോടനം.
ഇതില്‍ ഹിസ്ബുള്ള ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കാനിരിക്കുന്നത്. ഹരീരിയുടെ വസതിക്ക് സമീപത്താണ് രണ്ടാമത്തെ സ്ഫോടനമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി ഹമദ് ഹസന്‍ അറിയിച്ചു.


 

ലോകത്തെയാകെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബെയ്റൂട്ടില്‍ നിന്ന് പുറത്ത് വരുന്നത്. ബെയ്റൂട്ടിനെ ഞെട്ടിക്കുന്ന സ്ഫോടനത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ലൈബനനില്‍ നിന്നുള്ള ദൃശ്യങ്ങള്‍. കെട്ടിടങ്ങള്‍ പിളര്‍ന്നുവെന്നും വാഹനങ്ങള്‍ പൊട്ടിച്ചിതറിയെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സ്ഫോടനത്തിന് പിന്നാലെ കൂണിന്‍റെ ആകൃതിയില്‍ പോലെ അന്തരീക്ഷത്തിലേക്ക് പുക ഉയര്‍ന്നത് പൊട്ടിത്തെറിയുടെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൈലുകള്‍ക്കപ്പുറത്തും സ്ഫോടനത്തിന്‍റെ പ്രകമ്ബനം എത്തിയതായാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തെരുവുകളില്‍ പരിക്കേറ്റ ആളുകളെ കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ രണ്ട് വലിയ സ്ഫോടനങ്ങളാണ് നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. നിരവധി കെട്ടിടങ്ങളും തകര്‍ന്നു. നഗരത്തിലെ തുറമുഖത്തിന് സമീപത്താണ് സ്ഫോടനം. ആശങ്ക വേണ്ടെന്നും സംയമനം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചുവയ്ക്കുന്ന വെയര്‍ഹൗസിന് സമീപമാണ് സ്ഫോടനമെന്നും വിവരമുണ്ട്.
ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി നമ്ബര്‍ +96176860128

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!