യുദ്ധം തുടങ്ങി: ഉക്രൈനില്‍ റഷ്യയുടെ മിസൈല്‍ അക്രമണം

0 0
Read Time:3 Minute, 44 Second

യുദ്ധം തുടങ്ങി: ഉക്രൈനില്‍ റഷ്യയുടെ മിസൈല്‍ അക്രമണം

മോസ്‌കോ: ലോകത്താകമാനം ആശങ്ക വിതച്ച് ഉക്രൈയിനെതിരെ യുദ്ധം ആരംഭിച്ചു റഷ്യ. ഉക്രൈന്‍ തലസ്ഥാനത്ത് ക്രീവില്‍ ആറിടത്ത് റഷ്യ മിസൈല്‍ ആക്രമണം നടത്തി. ബാലിസ്റ്റിക്ക് മിസൈലുകളാണ് റഷ്യ പ്രയോഗിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. റഷ്യ ക്രീവില്‍ നടത്തിയത് വ്യോമാക്രമണമാണ് നടത്തിയത്. ഉക്രൈയിനോട് കീഴടങ്ങനാണ് റഷ്യ ആവശ്യപ്പെടുന്നത്. എന്നാല്‍ സ്‌ഫോടനത്തിന് പിന്നില്‍ അമേരിക്കയാണ് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ഇതോടൊപ്പം ഇന്ത്യയില്‍ ഇന്ധവില ഉയര്‍ന്നേക്കും. ഉക്രൈനില്‍ സൈനീക നടപടിക്ക് ഉത്തരവിട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ നേരത്തെ പുടിന്‍ അറിയിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സൈന്യം ഇതുവരെ കാണാത്ത രീതിയില്‍ തക്ക മറുപടിയുണ്ടാകുമെന്നും. ഇടപെടുന്നവര്‍ക്കെതിരെയും തിരിച്ചടി ഉണ്ടാകുമെന്നാണ് പുടിന്റെ പ്രഖ്യാപിച്ചിരുന്നു റഷ്യ എന്തിനും തയാറാണെന്നും പ്രസിഡന്റ് പുടിന്‍ പറഞ്ഞു. സൈന്യത്തിനോട് ഡോണ്‌ബോസിലേക്ക് കടക്കാനാണ് പുട്ടിന്റെ നിര്‍ദേശം നല്‍കിയിരുന്നത്. പുട്ടിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം യുക്രൈന്‍ തേടിയിരുന്നു.

ഉക്രൈയിനിനെ നേരിട്ട് അഭിസംബോധന ചെയ്താണ് പുടിന്‍ നടപടികള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. ഒരു പ്രത്യേക സൈനിക നടപടി യുക്രൈനില്‍ ആവശ്യമായിരിക്കുന്നുവെന്നാണ് പുട്ടിന്റെ വിശദീകരണം. ഇപ്പോള്‍ തന്നെ ഉക്രൈന്‍ അതിര്‍ത്തിയില്‍ 15 കിലോമീറ്റര്‍ മാറി രണ്ട് ലക്ഷം സൈനീകരെ റഷ്യ മുന്‍പ് തന്നെ വിന്യസിച്ചിരുന്നു. രണ്ട് വിമതപ്രവിശ്യകളില്‍ സൈന്യം ഇതിനോടകം പ്രവേശിക്കുകയും ചെയ്തിരന്നു.

എന്നാല്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് റഷ്യന്‍ അധിനിവേശത്തെ തടയുമെന്നാണ് ഉക്രൈന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകത്തിലെ തന്നെ വമ്പന്‍ സൈനീക ശക്തിയായ റഷ്യയെ തടയാന്‍ ഉക്രൈന് സാധിക്കില്ല. എന്നാല്‍ വിഷയത്തില്‍ അമേരിക്കയും നാറ്റോയും എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ലോകം ഉറ്റ് നോക്കുന്നത്. റഷ്യയുടെ സൈനിക നടപടിയോടെ യൂറോപ്പാകെ യുദ്ധമുനമ്പായി മാറുകയാണ്.

എന്നാല്‍ യുദ്ധം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആഗോള സാമ്പത്തിക് മേഖലയില്‍ വലിയ മാന്ദ്യം ഉണ്ടായേക്കും. ഇന്ത്യയില്‍ പത്ത് രൂപയോളം പെട്രോല്‍ വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സ്വര്‍ണവില കുതിച്ചു കയറുകയും ആഗോളഓഹരി വിപണിയില്‍ കനത്ത ഇടിവിനും സാധ്യത നിലനില്‍ക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!