ദുബായ് മലബാർ കലാ സാംസ്ക്കാരിക വേദിയുടെ പി.ടി.അബ്ദുറഹ്മാൻ പുരസ്ക്കാരം ഷുക്കൂർ ഉടുമ്പുന്തലക്കും,നവാഗത പ്രതിഭക്കുള്ള പുരസ്ക്കാരം റിസാ ഫൈസലിനും

ദുബായ് മലബാർ കലാ സാംസ്ക്കാരിക വേദിയുടെ പി.ടി.അബ്ദുറഹ്മാൻ പുരസ്ക്കാരം ഷുക്കൂർ ഉടുമ്പുന്തലക്കും,നവാഗത പ്രതിഭക്കുള്ള പുരസ്ക്കാരം റിസാ ഫൈസലിനും

1 0
Read Time:4 Minute, 2 Second

കാസർഗോഡ് :
ഈ വർഷത്തെ ദുബായ് മലബാർ കലാസാംസ്ക്കാരിക വേദിയുടെ മർഹും പി.ടി.അബ്ദുറഹ്മാൻ പുരസ്ക്കാരം പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തലക്കും,വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് യൂട്യൂബിൽ തരംഗമായ് മാറിയ കൊച്ചു ഗായിക റിസാ ഫൈസലിനും നൽകുമെന്ന് ഭാരവാഹികളുടെ യോഗം അറിയിച്ചു,
മലയാള ചലച്ചിത്ര ഗായികാ ഗായകരും മാപ്പിളപ്പാട്ടിലെ പ്രശസ്തരുമടക്കം പാടിയ നൂറ്റിമുപ്പതിൽപരം ഗാനങ്ങൾ എഴുതി റെക്കോർഡ് ചെയ്യപ്പെടുകയും ഒട്ടനവധി ഗാനങ്ങൾ സംഗീതം ചെയ്യുകയും,നിരവധി വീഡിയോ ആൽബങ്ങൾ സംവിധാനം നിർവ്വഹിക്കുകയും ചെയ്ത ഷുക്കൂറിനെ തേടി മീഡിയാവൺ ചാനലടക്കം നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട് ,ഈ ജൂലൈ പതിനാറിന് പുറത്തിറങ്ങിയ “അത്തറും ജിന്നും ” എന്ന ആൽബത്തിലെ ” ഏറെ നാളായല്ലോ ഖൽബിൽ ” എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടി യൂട്യൂബിൽ തരംഗമായിരിക്കുകയാണ്,മാപ്പിളപ്പാട്ടിൽ കവിതയുടെ കസവണിഞ്ഞ പാട്ടുകൾ കൊണ്ട് മാപ്പിളപ്പാട്ട് ശാഖയെ സമ്പന്നമാക്കിയ ഷുക്കൂർ ഉടുമ്പുന്തലക്ക് മലബാർ കലാസാംസ്ക്കാരിക വേദി ഈ വർഷത്തെ ആദരവ് നൽകുകയാണ്. ഇരുപത്തയ്യായിരം രൂപയും പ്രശംസാപത്രവും ശിൽപ്പവുമടങ്ങിയതാണ് ഷുക്കൂറിനുള്ള പുരസ്ക്കാരമെന്ന് ഭാരവാഹികൾ പറഞ്ഞു. ആഗസ്റ്റ് 15 ന് തൃക്കരിപ്പൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ജേതാക്കളെ ആദരിക്കും. ചടങ്ങിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക വാണിജ്യ പ്രമുഖർ പങ്കെടുക്കും,
അതുപോലെ വളരെ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് യൂട്യൂബിൽ തരംഗമായ പാട്ടുകൾ ( നെയ്യപ്പം, മൂന്നായിപ്പാലം) പാടി ശ്രദ്ധേയായ കൊച്ചു ഗായിക റിസാ ഫൈസലിനും ദുബായ് മലബാർ കലാ സാംസ്ക്കാരിക വേദി നവാഗത പ്രതിഭക്കുള്ള പുരസ്ക്കാരം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്,
രണ്ട് പതിറ്റാണ്ടായി നാട്ടിലും വിദേശത്തുമുള്ള എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ പ്രതിഭകളെ ആദരിച്ചിട്ടുള്ള ദുബായ് കലാ സാംസ്ക്കാരിക വേദി ജീവകാരുണ്യ മേഖലയിലും കലാകായിക മേഖലകളിലും സഹായങ്ങളും പ്രോൽസാഹനങ്ങളും അംഗീകാരങ്ങളും നൽകി മുന്നേറുന്ന സാംസ്ക്കാരിക സംഘടനയാണ് ,ഓൺ ലൈനിൽ ചേർന്ന ദുബായ് മലബാർ കലാ സാംസ്കാരിക സംഘടനയുടെ യോഗത്തിലാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത് ,സിറാജ് ആജൽ അദ്ധ്യക്ഷത വയിച്ച യോഗം ശംസുദ്ധീൻ നെല്ലറ ഉൽഘാടനം നിർവ്വഹിച്ചു,ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു നാസർ മുട്ടം,നൗഷാദ് കന്യാപാടി, റാഫി പള്ളിപ്പുറം,മുജീബ് കമ്പാർ, അൻവർ കോളിയടുക്കം, ബഷീർ പള്ളിക്കര. ശാഹുൽ തങ്ങൾ,ജുനൈദ് കവ്വായി,സാദിഖ് തൃക്കരിപ്പൂർ, അബ്ദുള്ള ഡിസ്കോ, സൈനുദ്ധീൻ അട്ക്ക,നൗഫൽ ഉപ്പള തുടങ്ങിയവർ സംസാരിച്ചു കൺവീനർ ശബിർ കീഴൂർ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!