തിരുവനന്തപുരം:
വെള്ളിയാഴ്ച സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തിയവരില് നടത്തിയ 1741 റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ 194 പേര്‍ക്ക് പോസിറ്റീവായി. ഇവരെ നിരീക്ഷണത്തിനും ചികിത്സക്കുമായി കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. തിരുവനന്തപുരത്ത് 79ഉം, എറണാകുളം 32ഉം, കോഴിക്കോട് 75ഉം, കണ്ണൂര്‍ എട്ടും പേര്‍ക്കാണ് ഐ.ജി.എം (ഇമ്യൂണോഗ്ലോബുലിന്‍-എം ടെസ്റ്റ്) പോസിറ്റീവായത്.
മിനിറ്റുകള്‍ക്കുള്ളില്‍ ഫലമറിയാന്‍ കഴിയുന്നു എന്നതാണ് റാപ്പിഡ് ടെസ്റ്റിെന്റ പ്രത്യേകതയെങ്കിലും ആര്.ടി.പി.സി.ആര് പരിശോധന നടത്തിയാല്‍ മാത്രമാണ് വൈറസ് സാന്നിധ്യം കൃത്യമായും ഉറപ്പുവരുത്താനും സ്ഥിരീകരിക്കാനുമാവൂ
ആര്.ടി.പി.സി.ആര് ടെസ്റ്റിന് പകരമല്ല റാപ്പിഡ് ടെസ്റ്റ്. ഇൗ സാഹചര്യത്തില്‍ 194 പേരുടെയും സാമ്ബിളുകള്‍ ആര്.ടി.പി.സി.ആറിന് വിധേയമാക്കും. തിരുവനന്തപുരം -696, എറണാകുളം -273, കോഴിക്കോട് -601, കണ്ണൂര്‍ -171 എന്നിങ്ങനെ 1741 പരിശോധനകളാണ് വെള്ളിയാഴ്ച വിവിധ വിമാനത്താവളങ്ങള്‍ വഴിയെത്തിയവരില് നടത്തിയത്.
കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയാതെ വരുന്ന യാത്രക്കാര്‍ക്കാണ് പ്രധാനമായും എയര്‍പോര്‍ട്ടില്‍ ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെയാണ് കിയോസ്ക്കുകള്‍ ഒരുക്കിയിട്ടുള്ളത്. പി.പി.ഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ടെസ്റ്റ് നടത്തുന്നത്.
ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശോധനക്ക് മുന്‍ഗണന. എച്ച്.എല്‍.എല്മായി സഹകരിച്ചാണ് കിയോസ്ക്കുകള്‍ സ്ഥാപിച്ചത്.