സം​സ്​​ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വെള്ളിയാഴ്ച ന​ട​ത്തി​യ റാപ്പിഡ് ടെസ്റ്റിൽ 194 പേർക്ക് പോസിറ്റീവ്

സം​സ്​​ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വെള്ളിയാഴ്ച ന​ട​ത്തി​യ റാപ്പിഡ് ടെസ്റ്റിൽ 194 പേർക്ക് പോസിറ്റീവ്

0 0
Read Time:3 Minute, 30 Second

തി​രു​വ​ന​ന്ത​പു​രം:
വെ​ള്ളി​യാ​ഴ്​​ച സം​സ്​​ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യ​വ​രി​ല്‍ ന​ട​ത്തി​യ 1741 റാ​പ്പി​ഡ്​ ആ​ന്‍​റി​ബോ​ഡി പ​രി​ശോ​ധ​ന​യി​ല്‍ 194 പേ​ര്‍ക്ക്​ ​പോ​സി​റ്റീ​വാ​യി. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​നും ചി​കി​ത്സ​ക്കു​മാ​യി കോ​വി​ഡ് കെ​യ​ര്‍ സ​െന്‍റ​റി​ലേ​ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 79ഉം, ​എ​റ​ണാ​കു​ളം 32ഉം, ​കോ​ഴി​ക്കോ​ട് 75ഉം, ​ക​ണ്ണൂ​ര്‍ എ​ട്ടു​ം പേ​ര്‍​ക്കാ​ണ്​ ഐ.​ജി.​എം (ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍-​എം ടെ​സ്​​റ്റ്) പോ​സി​റ്റീ​വാ​യ​ത്.
മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ല്‍ ഫ​ല​മ​റി​യാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​താ​ണ് റാ​പ്പി​ഡ്​ ടെ​സ്​​റ്റി​​െന്‍റ പ്ര​ത്യേ​ക​ത​യെ​ങ്കി​ലും ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മാ​ത്ര​മാ​ണ്​ വൈ​റ​സ്​ സാ​ന്നി​ധ്യം കൃ​ത്യ​മാ​യും ഉ​റ​പ്പ​ു​വ​രു​ത്താ​നു​ം സ്​​ഥി​രീ​ക​രി​ക്കാ​നു​മാ​വൂ
ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റി​ന്​ പ​ക​ര​മ​ല്ല റാ​പ്പി​ഡ്​ ടെ​സ്​​റ്റ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 194 പേ​രു​ടെ​യും സാ​മ്ബി​ളു​ക​ള്‍ ആ​ര്‍.​ടി.​പി.​സി.​ആ​റി​ന്​ വി​ധേ​യ​മാ​ക്കും. തി​രു​വ​ന​ന്ത​പു​രം -696, എ​റ​ണാ​കു​ളം -273, കോ​ഴി​ക്കോ​ട് -601, ക​ണ്ണൂ​ര്‍ -171 എ​ന്നി​ങ്ങ​നെ 1741 പ​രി​ശോ​ധ​ന​ക​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യെ​ത്തി​യ​വ​രി​ല്‍ ന​ട​ത്തി​യ​ത്​.

കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്താ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​ണ് പ്ര​ധാ​ന​മാ​യും എ​യ​ര്‍പോ​ര്‍ട്ടി​ല്‍ ആ​ന്‍​റി​ബോ​ഡി ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച്‌ എ​യ​ര്‍പോ​ര്‍ട്ടു​ക​ളി​ല്‍ 5 മു​ത​ല്‍ 10 വ​രെ​യാ​ണ്​ കി​യോ​സ്‌​ക്കു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പി.​പി.​ഇ കി​റ്റ് ധ​രി​ച്ച്‌ എ​ല്ലാ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​ത്.

ഗ​ര്‍ഭി​ണി​ക​ള്‍, പ്ര​സ​വം ക​ഴി​ഞ്ഞ അ​മ്മ​മാ​രും കു​ഞ്ഞു​ങ്ങ​ളും, 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍, ഇ​വ​രു​മാ​യി വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്ക് പ​രി​ശോ​ധ​ന​ക്ക്​ മു​ന്‍ഗ​ണ​ന. എ​ച്ച്‌.​എ​ല്‍.​എ​ല്‍മാ​യി സ​ഹ​ക​രി​ച്ചാ​ണ് കി​യോ​സ്‌​ക്കു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!