ഉള്ളാൾ:
ഒരു വീട്ടിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ 12 അംഗങ്ങൾ കൊറോണ വൈറസ് പോസിറ്റീവ് .
ഉള്ളാളിലെ ജനങ്ങൾ ഞെട്ടലിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുടുംബത്തിലെ ഒരു വനിതാ അംഗത്തിന് പോസിറ്റീവ് ആയിരുന്നു, അതിനുശേഷം വീട് അടച്ചുപൂട്ടി എല്ലാവരും ക്റന്റൈനിൽ പോയിരുന്നു. ഇന്ന് 12 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. 17 അംഗങ്ങളുള്ള ഈ കുടുംബത്തിലെ 13 അംഗങ്ങളെയാണ് ഇപ്പോൾ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഇത് മൂലം ഉള്ളാളിലെ മാസ്തികട്ട പ്രദേശം പൂർണ്ണമായും അടച്ചിരിക്കുകയാണ്.
ഉള്ളാൾ പോലീസ് സ്റ്റേഷനിൽ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥൻമാർക്ക് നേരത്തെ കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തുന്ന മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും പോസിറ്റീവ് സ്ഥിരീകരിച്ചു. കൂടാതെ, ഇവിടെ ഒരു റിസോർട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരന്ന വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും പോസിറ്റീവ് ആയി.
എംഎൽഎ യു ടി ഖാദർ നഗരത്തിലെ അടച്ചിട്ട പ്രദേശങ്ങൾ സന്ദർശിച്ചു വൈറസ് പടരാതിരിക്കാൻ മുൻകരുതൽ നടപടികളെക്കുറിച്ചും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.