Read Time:1 Minute, 13 Second
കൊല്ലം:
കൊല്ലം കോര്പറേഷന് ഓഫിസില്‍ മേയറുടെ മുറിയ്ക്ക് മുന്നില്‍ മൂര്‍ഖന്‍ പാമ്ബ്. കഴിഞ്ഞ ദിവസം നാലര കഴിഞ്ഞപ്പോഴാണ് പാമ്ബിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്ബ് മുകളിലെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. പാമ്ബിനെ കാണുമ്ബോള്‍ മേയര്‍ ഹണി ബഞ്ചമിന് ചേംബറില്‍ ഇല്ലായിരുന്നെങ്കിലും മേയര്‍ ചേംബറിലേക്ക് മടങ്ങിയെത്തുമ്ബോഴേക്കും തല്ലിക്കൊന്നു.
കോര്പറേഷന് ഓഫിസ് ചായം തേച്ചു മോടി പിടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പാമ്ബുകള്‍ മാളം വിട്ടു പുറത്തിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പടിക്കെട്ടുകള്‍ കയറി പാമ്ബ് മേയറുടെ ഓഫിസിന് മുന്നിലെത്തിയത് എങ്ങനെയെന്നാണു ജീവനക്കാരുടെ സംശയം.