ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിങ്സിലെ 70 റണ്‍സിന്റെ വിജയലക്ഷ്യം 35 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും മികവില്‍ ഇന്ത്യ മറികടന്നു.
നേരത്തെ നാലാം ദിനത്തില്‍ 133/6 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ 67 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി.
45 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനും 40 റണ്‍സ് നേടിയ മാത്യു വേഡും മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും രവിവാ6 അശ്വിന്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യ ഇന്നിങ്സില്‍ 112 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ 57 റണ്‍സ് നേടി.മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്ബരയില്‍ ഓസ്ട്രേലിയക്കൊപ്പമെത്തി.