Read Time:1 Minute, 8 Second
ബംഗളൂരു:
ബംഗളൂരു മയക്കുമരുന്ന് കേസിലാണ് നടപടി. ബംഗളൂരു ബെംഗളൂരു കോടതിയിൽ ഹാജരാക്കി. മയക്കമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ഇഡി ചോദ്യം ഇതുവരെ ചോദ്യം ചെയ്യുകയായിരുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം വ്യക്തമായതോടെയാണ് ഇഡി ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തത്. നേരത്തെയും ഇഡി ബെംഗളൂരുവില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
അതീവരഹസ്യമായാണ് ബിനീഷ് ബെംഗളൂരുവിലെത്തിയത്. മയക്കുമരുന്ന് കടത്തുമായി ബിനീഷിന് ബന്ധമുണ്ടെന്നാണ് ഇഡിക്ക് ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം വ്യക്തമാവുന്നത്. ഇതിനെ തുടര്‍ന്നാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.